web analytics

പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോ; പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ സ്കൂളിലെത്താൻ ഉത്തരവ്

പാലക്കാട്: നഗരത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്നതിനാൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികളോട് നേരത്തെ സ്കൂളിലെത്താൻ നിർദ്ദേശം. 9 .30നു നടക്കുന്ന പരീക്ഷയ്ക്ക് 7.30ഓടെ സ്കൂളിലെത്താനാണു വിദ്യാഭ്യാസ വകുപ്പി​ന്റെയും പൊലീസി​ന്റെയും ഉത്തരവ്.

രാവിലെ 9.30യ്ക്കു ആരംഭിക്കുന്ന പരീക്ഷയ്ക്കാണ് രണ്ടു മണിക്കൂർ മുൻപേ സ്കൂളിലേത്താൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് നഗരത്തിലെ ബി.ഇ.എം, മോയൻസ്, പി.എം.ജി സ്കൂളുകളിലെ വിദ്യാർഥികൾക്കാണു നിർദേശം നൽകിയത്. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായാണ് നേരത്തെ എത്താൻ ആവശ്യപ്പെടുന്നതെന്നാണു വിദ്യാർഥികൾക്കു ലഭിച്ച നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളും സ്കൂളിൽ പരീക്ഷ എഴുതുന്നുണ്ട്.

നിർദേശത്തിനെതിരെ രക്ഷിതാക്കളും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ മാനസികസമ്മർദം കൂട്ടുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.

നാളെയാണ് എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി മോദി പാലക്കാട്ടെത്തുന്നത്. രാവിലെ 10 മണിക്കാണ് നഗരത്തിൽ റോഡ് ഷോ നടക്കുന്നത്.

 

Read Also: 14 വർഷത്തിനു ശേഷം വിജയ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരുവനന്തപുരത്ത്; ദളപതിക്ക് വൻ വരവേൽപ്പ് ഒരുക്കി ആരാധകർ

 

spot_imgspot_img
spot_imgspot_img

Latest news

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

Other news

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കും; പാലക്കാട് 39.8°C, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം:...

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ; കന്നിയാത്രയിൽ വൻ തിരക്ക്

കോഴിക്കോട് നഗരം ചുറ്റാൻ ഡബിൾ ഡക്കർ എത്തി; ആഘോഷമാക്കി വിനോദസഞ്ചാരികൾ കോഴിക്കോട് നഗരത്തിന്റെ...

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം

‘പാർട്ടി, ഗേൾസ്, മണി…’ അഭിഷേക് ശര്‍മക്കെതിരെ യോഗ്‌രാജ് സിംഗിന്റെ രൂക്ഷ വിമർശനം ന്യൂഡൽഹി:...

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ!

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ! 1. വൈഭവ് സൂര്യവംശി...

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ സസ്പെൻഷനിൽ

തിരഞ്ഞെടുപ്പ് ചട്ടലംഘനം: എൽഡിഎഫ് അനുകൂല പ്രസ് റിലീസ് ഇറക്കിയ പി.ആർ.ഡി ഉദ്യോഗസ്ഥൻ...

Related Articles

Popular Categories

spot_imgspot_img