web analytics

‘കേന്ദ്ര സേനയെ ഇറക്കിയാലും എസ്എഫ്‌ഐ മുന്നോട്ട് പോകും’: പി എം ആർഷോ

കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ ഇടപെട്ടത് മാനസിക വിഭ്രാന്തിയുള്ള ആളെപോലെയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. അക്രമ സംഭവങ്ങൾ അരങ്ങേറുകയെന്ന രീതിയോടെയാണ് ഗവർണർ നീങ്ങിയത്. ചട്ടവിരുദ്ധമായി ചിൻസിലർ നടത്തിയ ഇടപെടലനെതിരെയായിരുന്നു എസ്എഫ്‌ഐ പ്രതിഷേധമെന്നും ആർഷോ പറഞ്ഞു.

മാന്യതയും നിലവാരവും ഇല്ലാതെ സർവകലാശാല ചാൻസിലർ നടത്തുന്ന നടപടിക്ക് ജനങ്ങൾ മറുപടി പറയും. ജാമ്യമില്ലാ വകുപ്പ് ചുമത്തേണ്ട ഒരു കുറ്റവും അവിടെ നടന്നിട്ടില്ല. സമാധാനപരമായി സമരം ചെയ്തവർക്ക് നേരെ പാഞ്ഞടുത്തത് ഗവർണർ ആണ്. ഒരു അക്രമരീതിയിലും എസ് എഫ് ഐ പ്രവർത്തകർ നടത്തിയിട്ടില്ല. ഇനിയും സമരവുമായി മുന്നോട്ട് പോകുമെന്നും ആർഷോ വ്യക്തിമാക്കി.

സമരത്തിൽ ഗുരുതര കേസുകൾ ഉണ്ടാകും എന്ന ബോധ്യം ഉണ്ട്. കേന്ദ്ര സേനയെ ഇറക്കിയാലും മുന്നോട്ട് പോകും. ഗവർണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പൊലീസ്. കേസിനെ നിയമപരമായി നേരിടും. സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആർഷോ വിശദീകരിച്ചു.

Read Also : ഒടുവിൽ നിയമത്തിനു വഴങ്ങി ആപ്പിൾ; ഇനി ആപ്പുകൾ സൈഡ് ലോഡ് ചെയ്യാം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img