web analytics

പറക്കലിനിടെ യാത്രക്കാരൻ മരിച്ചു; അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം

ലഖ്‌നൗ: യാത്രക്കാരൻ മരിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. അസമിലെ നൽബാരി സ്വദേശിയായ സതീഷ് ചന്ദ്ര ബർമൻ (63) ആണ് മരിച്ചത്. പട്‌നയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനമാണ് ലഖ്‌നൗവിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

സതീഷ് ചന്ദ്ര ബർമൻ ഭാര്യയ്ക്കും ബന്ധുവിനുമൊപ്പം പട്‌നയിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ സതീഷിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാകുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അതേസമയം മരണകാരണം എന്തെന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

യാത്രക്കാരന്റെ ആരോഗ്യനില വഷളാകുന്നതിനെക്കുറിച്ച് വിമാന ജീവനക്കാർക്ക് വിവരം ലഭിച്ചയുടനെ, അവർ പൈലറ്റിനെ ഇക്കാര്യം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു.

ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ ആണ് അടിയന്തര ലാൻഡിംഗിന് നടത്തിയത്. മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img