web analytics

ഓട്ടോറിക്ഷയിൽ 2.70 കോടി; ജൗളി വ്യാപാരി കസ്റ്റഡിയിൽ

കൊച്ചി: ഇടക്കൊച്ചി കണ്ണേങ്ങാട്ട് പാലത്തിന് സമീപത്തെ പുതിയ വാക്ക്‌വേയിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് കണക്കിൽപ്പെടാത്ത 2.7 കോടി രൂപ പൊലീസ് കണ്ടെടുത്ത സംഭവത്തിൽ 3 പേർ കസ്റ്റഡിയിൽ. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ എത്തി പണം കസ്റ്റഡിയിലെടുത്തു.

എറണാകുളം ബ്രോഡ്‌വേയിലെ ക്യൂട്ട് ക്ലോത്തിംഗ് കമ്പനി എന്ന തുണിക്കടയിലെ ജീവനക്കാരനും ബീഹാർ സ്വദേശിയുമായ സബീഷ് അഹമ്മദ് (25), ഓട്ടോ ഡ്രൈവർ കടവന്ത്രയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി രാജഗോപാൽ (40), എളമക്കരയിൽ താമസിക്കുന്ന തുണിക്കട ഉടമ തമിഴ്നാട്ടുകാരൻ രാജ മുഹമ്മദ് (40) എന്നിവരെയാണ് ഹാർബർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

തുണിക്കട ഉടമയുടേതാണ് പണം എന്നാണ് വിവരം. എന്നാൽആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ഓട്ടോയിലുണ്ടായിരുന്ന സബീഷും രാജഗോപാലും ഹാർബർ സ്റ്റേഷനിലെ പട്രോളിംഗ് സംഘത്തെ കണ്ട് പരുങ്ങിയതാണ് കള്ളപ്പണം പിടികൂടാൻ വഴിതുറന്നത്.

ബീഹാർ സ്വദേശിയുടെ പാൻസിന്റെ പോക്കറ്റിൽ നിന്ന് 50,000 രൂപയാണ് കിട്ടിയത്. ഓട്ടോറിക്ഷയിൽ മൂന്ന് ബിഗ്‌ഷോപ്പറുകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.

ഹാർബർ എസ്.എച്ച്.ഒ എത്തി ചോദ്യം ചെയ്തപ്പോൾ പണം തുണിക്കട ഉടമയുടേതാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉടമ രാജ മുഹമ്മദിനെയും കസ്റ്റഡിയിൽ എടുത്തു.

സ്ഥലക്കച്ചവടത്തിനായി ഇടനിലക്കാരന് കൈമാറാൻ കൊടുത്തുവിട്ടതാണെന്നും മൊഴി നൽകി. വർഷങ്ങളായി എറണാകുളത്ത് താമസിക്കുന്ന രാജയ്ക്ക് രണ്ട് തുണിക്കടകളുണ്ടെന്നാണ് വിവരം.ബാങ്ക് ഉദ്യോഗസ്ഥരെ എത്തിച്ചാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്‌പെൻഷൻ!

നവകേരള മർദ്ദനക്കേസിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാർ ഉൾപ്പെടെ 5 പോലീസുകാർക്ക്...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img