web analytics

അതിർത്തി മേഖലകളിൽ വീണ്ടും പാക് പ്രകോപനം

ന്യൂഡല്‍ഹി: അതിർത്തി മേഖലകളിൽ വീണ്ടും ആക്രമണ ശ്രമം നടത്തി പാകിസ്താൻ. ഗുജറാത്ത് മുതല്‍ ജമ്മുകശ്മീര്‍ വരെയുള്ള ഇന്ത്യയുടെ കിഴക്കന്‍ അതിര്‍ത്തി ജില്ലകളിലേക്കാണ് പാക് ഡ്രോണുകള്‍ എത്തിയത്. നിയന്ത്രണരേഖയിൽ വ്യാപകമായി വെടിവെപ്പും നടന്നു.

ജമ്മുകശ്മീരിലെ രജൗരി, പത്താന്‍കോട്ട്, അഖ്‌നൂര്‍, സാംബ, ജമ്മു മേഖലകളിലും പഞ്ചാബിലെ അട്ടാരി, ഫിറോസ്പുര്‍, രാജസ്ഥാനിലെ ജെയ്‌സാല്‍മിര്‍, ഭുജ്, ഗുജറാത്തിലെ കച്ച് എന്നിവിടങ്ങളിലേക്കുമാണ് പാകിസ്താന്‍ ഡ്രോണുകളയച്ചത്. ഡ്രോണുകളെല്ലാം ഇന്ത്യൻ സൈന്യം വെടിവെച്ചിട്ടു.

അതേസമയം ഡ്രോണുകളില്‍ സ്‌ഫോടകവസ്തുക്കളുണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ പരീക്ഷിക്കാനുള്ള നീക്കമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് വിവരം.

ഇന്ത്യയുടെ പ്രതിരോധമിസൈലുകളേറ്റ് ഡ്രോണുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം തുടര്‍ച്ചയായി ഈ മേഖലയില്‍ കേട്ടിരുന്നു. ഗുജറാത്തിലെ കച്ചില്‍ 11 പാക് ഡ്രോണുകളാണ് എത്തിയത്. ഇവയെല്ലാം വെടിവെച്ചിട്ടെന്ന് സൈന്യം അറിയിച്ചു. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.

പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നതിന് പിന്നാലെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് യോഗത്തിൽ പങ്കെടുത്തു. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനും സൈനിക മേധാവികളും പ്രധാനമന്ത്രിയുടെ വസതിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതിനിടെ പാക്കിസ്ഥാന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) സഹായ പാക്കേജ് നൽകുന്നതുമായി ബന്ധപ്പെട്ട വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നു. ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ പണം ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം പുറത്തുവിട്ട് അഫ്ഗാൻ താരം

റഹ്മത്ത് ഷാ അന്തരിച്ചെന്ന് വാർത്തകൾ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പ്രചാരണം; ഒടുവിൽ സത്യം...

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത തുടരുന്നു

പെട്രോൾ ചോർച്ചയുമില്ല, തകരാറുകളുമില്ല! ഓടിക്കൊണ്ടിരുന്ന കാർ എങ്ങനെ കത്തിയമർന്നു? കോഴിക്കോട് അപകടത്തിൽ ദുരൂഹത...

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ് കേസിലെ പുതിയ വഴിത്തിരിവുകൾ പുറത്ത്

അച്ഛൻ വാങ്ങിയ പേപ്പറുമായി മകൻ പരീക്ഷയ്ക്ക് പോയി, ഒടുവിൽ സംഭവിച്ചത്! നീറ്റ് തട്ടിപ്പ്...

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; ‘കാന്താരി സ്പിരിറ്റ്സ്’ കഥ ഇതാ

​ഒരു കുപ്പിക്ക് 5,400 രൂപ! ഓസ്‌ട്രേലിയയിൽ കളി മാറ്റി ഇടുക്കിക്കാരായ സഹോദരങ്ങൾ; 'കാന്താരി...

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിവരങ്ങൾ

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത;...

Related Articles

Popular Categories

spot_imgspot_img