web analytics

നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി അപകടം; രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരൻ മരിച്ചു. മലപ്പുറം കിഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.

അരീക്കോട് വാക്കാലൂരിലെ മാതൃസഹോദരിയുടെ വീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. ഇവിടെ വിരുന്നിനു വന്നതായിരുന്നു കുട്ടിയും കുടുംബവും. അടുത്ത വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ ഉരുണ്ടിറങ്ങി കുട്ടിയുടെ ദേഹത്ത് കയറുകയായിരുന്നു.

കാട്ടുപന്നികൾ സ്കൂട്ടറിന് മുന്നിൽ ചാടി; ദമ്പതികൾക്ക് ഗുരുതര പരിക്ക്

തൃശൂർ: സ്കൂട്ടറിൽ പോകവേ ദമ്പതികൾക്ക് നേരെ കാട്ടുപന്നികളുടെ ആക്രമണം. അതിരപ്പിള്ളി കാ​ല​ടി പ്ലാ​ന്‍റേ​​ഷ​ൻ ക​ല്ലാ​ല എ​സ്റ്റേ​റ്റ് 14-ാം ബ്ലോ​ക്കിൽ വെച്ചാണ് സംഭവം. ചു​ള്ളി എ​ര​പ്പ് ചീ​നം​ചി​റ സ്വ​ദേ​ശി​ക​ളാ​യ കേ​ക്കാ​ട​ത്ത് വീ​ട്ടി​ൽ കെ.​എ. കു​ഞ്ഞു​മോ​ൻ, ഭാ​ര്യ സു​മ എന്നിവർക്ക് ഗുരുതര പരിക്കേറ്റു.

ഭാര്യയെ ജോലിക്ക് കൊണ്ടാക്കുന്നതിനായി പോകുന്നതിനിടെ ആക്രമണമുണ്ടായത്. ഇന്ന് രാ​വി​ലെ 6.15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​മ​ എ​സ്റ്റേ​റ്റി​ലെ തൊഴിലാളിയാണ്. യാത്രക്കിടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കൂ​ട്ട​മാ​യി എ​ത്തി​യ കാ​ട്ടു​പ​ന്നി​ക​ൾ വ​ന്ന് ഇ​ടി​ക്കുകയായിരുന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ൽ തെ​റി​ച്ച് വീണാണ് കു​ഞ്ഞു​മോ​നും ഭാ​ര്യ സു​മ​യ്ക്കും ഗു​രു​ത​ര​മാ​യി പരിക്കേറ്റത്. കു​ഞ്ഞു​മോ​ന് ത​ല​യ്ക്കും കൈ​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കു​ണ്ട്.

ഇ​വ​രെ അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​നെ ശസ്ത്രക്രിയക്ക് വി​ധേ​യ​നാ​ക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img