web analytics

ആണവ ചോർച്ചയെന്ന് കേൾക്കുമ്പോഴെ പേടിക്കുന്നത് എന്തിന്? ഒരു ​ഗ്രാം പുറത്തുവന്നാൽ ബാധിക്കുക ഒരു കോടി ആളുകളെ

ന്യൂഡൽഹി: പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തിൽ ഇന്ത്യൻ മിസൈൽ പതിച്ചു! സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഈ വാർത്ത വലിയ ആശങ്കയോടെയാണ് ലോകം കേട്ടത്.

ഇന്ത്യയുടെ ആക്രമണത്തെ തുടർന്ന് പ്രദേശത്ത് ആണവ വികിരണ ചോർച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

അതേസമയം, പാകിസ്താനിൽ ഒരു തരത്തിലുമുള്ള ആണവ ചോർച്ചയുമില്ലെന്ന് വ്യക്തമാക്കി രാജ്യാന്തര ആണവോർജ ഏജൻസി തന്നെ രം​ഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേന എയർ മാർഷൽ എ.കെ. ഭാർതി ഈ പ്രചരണങ്ങളെ പാടെ തള്ളി. എന്നാൽ, എന്തുകൊണ്ടാണ് ആണവായുധവുമായി ബന്ധപ്പെട്ട ചെറു പ്രചരണങ്ങൾ പോലും ഈ രീതിയിലുള്ള വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നത് എന്ന് നോക്കാം.

യുദ്ധം വഷളായി ആണവായുധം ഉപയോ​ഗിക്കുന്ന സ്ഥിതിയിലേക്കോ ആണവ ചോർച്ചയുണ്ടാകുന്ന ദുരവസ്ഥയിലേക്കോ കാര്യങ്ങളെത്തിയാൽ അത് ആയിരക്കണക്കിന് വർഷത്തേക്ക് ഈ ഭൂമിയെ ബാധിക്കുമെന്നതാണ് ആശങ്കക്ക് കാരണം.

പ്ലൂട്ടോണിയം-239-ന്റെ 24,110 വർഷം നീണ്ടുനിൽക്കുന്ന അർധായുസ്സ് ആണ് ഇതിന് പ്രധാന കാരണം. ആണവായുധ പരീക്ഷണങ്ങളിൽ നിന്നുള്ള സൂക്ഷ്മ കണികകൾ പരിസ്ഥിതിയിൽ വ്യാപകമായിട്ടുണ്ടെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി പറയുന്നു. അതിനാൽ, ഏതാണ്ട് എല്ലാവരും ചെറിയ അളവിലുള്ള പ്ലൂട്ടോണിയവുമായി സമ്പർക്കത്തിലേർപ്പെടുന്നുണ്ടെന്നാണ് ഇവരുടെ വാദം.

ആണവ യുദ്ധങ്ങളിൽ ഉപയോഗിക്കുന്ന പ്രധാന വസ്തുവാണ് പ്ലൂട്ടോണിയം-239. ലോകത്തിലെ ഏറ്റവും വിഷമുള്ള വസ്തുക്കളിലൊന്നായ ഇത് ശ്വസിക്കുന്നത് വളരെ അപകടകരമാണ്.

വായുവിൽ ചോരുന്ന ഒരു ​ഗ്രാം പ്ലൂട്ടോണിയം-239 ഒരു കോടി ആളുകളെ ബാധിക്കുമെന്നാണ് കനേഡിയൻ കോളിഷൻ ഫോർ ന്യൂക്ലിയർ റെസ്പോൺസിബിലിറ്റി ടീം പറയുന്നത്. ഇത് 10 ​ഗ്രാം ആണെങ്കിൽ തന്നെ അത് 100 കോടി ആളുകളെ ബാധിക്കുമെന്നും കണക്കിൽ പറയുന്നു.

പ്ലൂട്ടോണിയത്തിന് പുറമെ അർബുദത്തിന് കാരണമാകുന്ന അയോഡിൻ-131, സീസിയം-137, സ്ട്രോൺഷ്യം-90, യുറേനിയം-235 എന്നീ മൂലകങ്ങളും സ്ഥിതി വഷളാക്കുമെന്നാണ് റിപ്പോർട്ട്. അണുവിസ്ഫോടനത്തിന്റെ ഫലമായുണ്ടാകുന്ന ഉപോത്പ്പന്നങ്ങളാണ് അയോഡിൻ-131, സീസിയം-137 എന്നിവ.

ആണവ അപകടങ്ങൾക്ക് ശേഷവും ഇവ കാണപ്പെടുമെന്ന് വിദ​ഗ്ദർ പറയുന്നു. തൈറോയ്ഡ് കാൻസറിനും പേശികളിലെ കാൻസറിനും ഇത് കാരണമാകുമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നത്.

ആണവ അപകടങ്ങൾക്ക് ശേഷം കാണപ്പെടുന്ന ഒരു ഉപോത്പ്പന്നമാണ് സ്ട്രോൺഷ്യം-90യും കാൻസറിന് കാരണമാകുന്ന മൂലകമാണ്. കൂടാതെ, ആണവ പോർമുനകളിൽ ഉപയോ​ഗിക്കുന്ന യുറേനിയം-235-മായി സമ്പർക്കം പുലർത്തുന്നത് ശ്വാസകോശം, എല്ലുകൾ, കരൾ എന്നിവിടങ്ങളിൽ കാൻസറിന് കാരണമാകാം.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img