web analytics

യുകെ മലയാളികളെ…..ഈ വസ്തുക്കൾ ഉപയോഗിക്കുന്നത് നിങ്ങളിൽ സ്തനാർബുദ സാധ്യത കൂട്ടും: സുപ്രധാന മുന്നറിയിപ്പുമായി ബ്രെസ്റ്റ് ക്യാൻസർ യുകെ…! ലിസ്റ്റ് ഇതാ:

യുകെയിൽ സ്ത്രീകൾക്കിടയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്ന ഒന്നാണ് സ്തനാർബുദം. യുകെയിൽ 7 സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്തനാർബുദം ഉണ്ടാകുന്നു എന്നാണു കണക്കുകൾ. ഇതിന്റെ പിന്നിലെ വലിയൊരു കെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ വിദഗ്ദർ.

സ്ത്രീകൾ പൊതുവായി ഉപയോഗിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണിപ്പോൾ പുറത്തുവരുന്നത്. ഇവയിലെ രാസവസ്തുക്കൾ മനുഷ്യ ഹോർമോൺ സിസ്റ്റത്തെ തടസ്സപ്പെടുത്തുകയും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ബ്രിട്ടനിലെ ഒരു വനിത അവരുടെ ദൈനംദിന സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി 150 – ലധികം ദോഷകരമായ രാസവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നുണ്ട് എന്നാണ് ബ്രസ്റ്റ് ക്യാൻസർ യുകെ പറയുന്നത്.

ഷാംപുകളും ഫേസ് ക്രീമുകളും പോലുള്ള ഉത്പന്നങ്ങളിൽ എൻഡോക്രൈൻ ഡിസ്റപ്റ്റിംഗ് കെമിക്കൽസ് (EDCs) ഉത്പാദിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ അടങ്ങിയിരിക്കാമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ഒരു ദിവസം നിരവധി സൗന്ദര്യവർദ്ധക വസ്തുക്കളോ ശുചിത്വ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുന്ന സ്ത്രീ അറിയാതെ തന്നെ ശക്തമായ ഒരു ‘കെമിക്കൽ കോക്ടെയ്ൽ’ സൃഷ്ടിക്കുന്നുവെന്ന് ചാരിറ്റി മുന്നറിയിപ്പ് നൽകി.

അപകടകരമായ പാരബെൻസ്, ഫ്താലേറ്റുകൾ, സിന്തറ്റിക് പർഫംസ് എന്നീ മൂന്ന് രാസവസ്തുക്കളിൽ രണ്ടെണ്ണമെങ്കിലും പല സൗന്ദര്യ വർദ്ധക വസ്തുക്കളിലും അടങ്ങിയിട്ടുണ്ട് എന്നാണ് ബ്രസ്റ്റ് ക്യാൻസർ യുകെ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരം വസ്തുക്കൾ ഉയർത്തുന്ന ഭീഷണിയുടെ വ്യാപ്തി വളരെ വലുതാണെന്ന് ബ്രസ്റ്റ് ക്യാൻസർ യുകെയുടെ ഗവേഷണ ഡയറക്ടർ ഡോ. ഹന്ന മൂഡി പറഞ്ഞു. യുകെയിലെ ഏറ്റവും സാധാരണമായ ക്യാൻസറാണ് സ്തനാർബുദം. പ്രതിവർഷം ഏകദേശം 56,000 കേസുകൾ ആണ് ഈ വിഭാഗത്തിൽ കണ്ടെത്തുന്നത് .

അപകടകരമായ രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഒരു പട്ടിക തന്നെ ചാരിറ്റി പുറത്തിറക്കിയിട്ടുണ്ട്. മേക്കപ്പിലും നെയിൽ വാർണിഷ്ലും ആണ് ഏറ്റവും കൂടുതൽ EDC-കൾ അടങ്ങിയിട്ടുള്ളത്. ഇത് സ്ത്രീ ഹോർമോണായ ഈസ്ട്രജനെ അനുകരിക്കുകയും ശരീരത്തിലെ ഹോർമോണുകളുടെ സാധാരണ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

2050 ആകുമ്പോഴേക്കും യുകെയിൽ സ്തനാർബുദ മരണങ്ങൾ 40 ശതമാനത്തിലധികം വർദ്ധിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത് . ഈ സാഹചര്യത്തിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന സൗന്ദര്യ വർദ്ധക വസ്തുക്കൾ ദൈനംദിന ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ചാരിറ്റി ആഹ്വാനം ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img