web analytics

ദേ പിന്നേം നീലക്കുറിഞ്ഞി! ഇത്തവണ വിരിഞ്ഞത് കള്ളിപ്പാറയിൽ അല്ല, ചതുരംഗപ്പാറയിൽ

നെടുങ്കണ്ടം: ഇടുക്കിയിലെ പ്രധാന സഞ്ചാര കേന്ദ്രമാണ് ചതുരംഗപ്പാറ. കുമളി – മൂന്നാർ സംസ്ഥാനപാതയിൽ ഉടുമ്പൻചോലയ്ക്കു സമീപമാണ് ചതുരംഗപ്പാറ. ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ നില്‍ക്കുന്ന ചതുരംഗപ്പാറ മലയുടെ ഒത്ത നെറുകയിലാണ്‌ ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്‌

കള്ളിപ്പാറ മലനിരകളിൽ നിന്നാൽ തൊട്ടടുത്തായി ചതുരംഗപ്പാറയിലെ കാറ്റാടി പാടം കാണാം. ശാന്തൻപാറയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഉടുമ്പൻചോല, ശാന്തൻപാറ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഇൗ ദൃശ്യവിസ്മയം. മലമുകളിൽ കയറിയാൽ ചുറ്റിലും നിറയുന്ന ദൂരക്കാഴ്ചയാണു പ്രധാനം.

തമിഴ്നാട്ടിലെ കോംബേ, തേവാരം, കൊരങ്ങിണി വനമേഖല, കമ്പം എന്നീ സ്ഥലങ്ങളുടെ വിദൂരമെങ്കിലും വ്യക്തമായ കാഴ്ചകൾക്കൊപ്പം സദാസമയവും വീശിയെത്തുന്ന കാറ്റും ചതുരംഗപ്പാറമെട്ടിന്റെ പ്രത്യേകതയാണ്. രാമക്കൽമേടിനെ അനുസ്മരിപ്പിക്കുന്നതാണ് ചതുരംഗപ്പാറ യിലെ കാഴ്ചകൾ.

കുറിഞ്ഞിപ്പൂക്കള്‍ മാത്രമല്ല മനോഹരമായ കാഴ്‌ചകളുടെ മലമേട്‌ കൂടിയാണ്‌ ചതുരംഗപ്പാറ.
രണ്ടു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഈ മലനിരകള്‍ക്ക്‌ എതിര്‍വശത്തുള്ള കള്ളിപ്പാറ മലനിരയില്‍ വ്യാപകമായി കുറിഞ്ഞി പൂത്തിരുന്നു.

ഇതോടെ ഇവിടേക്ക്‌ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഏറ്റവും കൂടുതല്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടത്‌ ഈ മലനിരകളിലായിരുന്നു. അന്ന്‌ രണ്ടു ലക്ഷത്തിലധികം ആളുകളാണ്‌ മലകയറി കുറഞ്ഞി വസന്തം ആസ്വദിക്കാന്‍ എത്തിയത്‌.

ആയിരക്കണക്കിന്‌ അടി ഉയരത്തില്‍ നില്‍ക്കുന്ന മലയുടെ ഒത്ത നെറുകയിലാണ്‌ ഇപ്പോള്‍ നീലക്കുറിഞ്ഞികള്‍ പൂവിട്ടിരിക്കുന്നത്‌.

പ്രകൃതി മനോഹാരിതയുടെ നടുവില്‍ വീണ്ടും കുറഞ്ഞി വസന്തം വിരുന്നെത്തിയത്‌ വലിയ പ്രതീക്ഷയാണ്‌ വിനോദസഞ്ചാര മേഖലയ്‌ക്ക് പകര്‍ന്നു നല്‍കുന്നത്‌.

നീലക്കുറിഞ്ഞികള്‍ മാത്രമല്ല മഞ്ഞുമൂടുന്ന മലനിരകളും തമിഴ്‌നാടിന്റെ വിദൂര ദൃശ്യവും എല്ലാം ചതുരംഗപ്പാറയില്‍ നിന്നുള്ള മനോഹര കാഴ്‌ചകളാണ്‌.

Not only the blue Kurinjis, the snow-capped mountains, and the distant view of Tamil Nadu are beautiful sights from Chaturangapara.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം

റഹീം ജയിൽ മോചിതനായി! രണ്ട് പതിറ്റാണ്ടിന്റെ നരകയാതനയ്ക്ക് അന്ത്യം കോഴിക്കോട്: സൗദി അറേബ്യയിൽ രണ്ട്...

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്!

യുഎസിൽ കവർച്ചാ ശ്രമത്തിനിടെ ഇന്ത്യൻ വനിതയെ വെടിവെച്ചുകൊന്നു; നെഞ്ചുലയ്ക്കുന്ന സിസിടിവി ദൃശ്യങ്ങൾ...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

Related Articles

Popular Categories

spot_imgspot_img