60 രൂപയിൽ താഴെ ഒരു പച്ചക്കറിയും കിട്ടാനില്ല; മത്തി വില 240, അയലക്ക് 340, വലിയ മീനുകൾക്ക് വില 600 ന് മുകളിൽ; ചിക്കന് 170, ആട് 900, പോത്ത് 420… ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂടി; ബഡ്ജറ്റ് താളം തെറ്റിയത് സാധരണക്കാർക്ക്

കോട്ടയം:കടുത്ത വേനലിൽ തമിഴ്നാട്ടിൽ പച്ചക്കറി ഉണങ്ങി നശിച്ചിരുന്നു. മഴ ശക്തമായതോടെ ചിഞ്ഞഴുകാനും തുടങ്ങി. ഡിമാൻഡ് കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ പച്ചക്കറി വില കുതിച്ചുയരുകയാണ്.
കേരളത്തിലെ നാടൻ പച്ചക്കറിയും വേനലിൽ നശിച്ചിരുന്നു.

കിലോക്ക് 60 രൂപയിൽ താഴെ ലഭിക്കുന്നത് സവാള മാത്രമായി. ബീൻസ് കിലോക്ക് 180-200 രൂപ എങ്കിൽ ഇഞ്ചി വില 220 രൂപയായി. പാവയ്ക്ക 90, കാരറ്റ് 90, ബീറ്റ്റൂട്ട് 70, വെണ്ടക്ക 70, തക്കാളി 68, ഉള്ളി 80, മാങ്ങ 90.ഏത്തവാഴകൾ ഒടിഞ്ഞു വീണതും പച്ചക്കറി നശിച്ചതും വരുന്ന ഓണവിപണിയിൽ വില വർദ്ധനയ്ക്കു കാരണമായേക്കും.

മത്സ്യ വിലയും കുതിച്ചുയ‌ തുകയാണ്. നാടൻ മത്തിക്ക് പകരമുള്ള മുള്ളൻ മത്തി കിലോക്ക് 240 രൂപയായി. അയില 340ൽ എത്തി. പൊടിമീനു പോലും 180ആയി. കിളിമീൻ 200-240. വറ്റ, കാളാഞ്ചി, മോത വലിപ്പമനുസരിച്ച് 600- 900 രൂപയിലെത്തി. വലിപ്പമുള്ള കരിമീൻ 600 രൂപക്കു മുകളിലാണ്. ഏറെ ഡിമാൻഡുള്ള നെയ്മീൻ 1000 രൂപക്കു മുകളിലെത്തി.കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി കടലിൽ മത്സ്യ ലഭ്യതയും കുറഞ്ഞതും കാറ്റും മഴയും ശക്തമായതോടെ തൊഴിലാളികൾ കടലിൽ പോകാതായതുമാണ് മത്സ്യ വില ഉയരാൻ കാരണം.

പക്ഷിപ്പനി വ്യാപകമായതോടെ കോഴിക്കടകൾ അടപ്പിച്ചിരുന്നു. കടകൾ തുറന്നിട്ടും വില 168-170ൽ നിൽക്കുന്നു. കോഴിയിറച്ചിക്കു നിരോധനമായതോടെ മാട്ടിറച്ചി വ്യാപാരികൾ വില കൂട്ടി. 380 രൂപയായിരുന്ന മാട്ടിറച്ചി വില 400-420ലും. ആട്ടിറച്ചി 850-900ത്തിലുമെത്തി. പച്ചക്കറി, മീൻ, ഇറച്ചി വില വർദ്ധനവിനൊപ്പം അരി, ഉഴുന്ന്, പയർ, പരിപ്പ്, തുടങ്ങി നിത്യോപയോഗ സാധന വിലയിലും 10 മുതൽ 20 ശതമാനം വരെ വർദ്ധനവുണ്ടായി. പകർച്ചപ്പനി മൂലം ചികിത്സാ ചെലവും സ്കൂൾ തുറക്കലിന്റെ അധിക ചെലവും വഹിക്കുന്ന സാധാരണക്കാരുടെ ബഡ്‌ജറ്റ് താളം തെറ്റിച്ചു.നിത്യോപയോഗ സാധന വില കുതിച്ചുയർന്നത് സാധാരണക്കാരെയാണ് ഏറെ ബാധിക്കുക.

 

Read Also: സംസ്ഥാനത്ത് AI ക്യാമറയ്ക്ക് ഒന്നാം പിറന്നാൾ; 390 കോടി രൂപ പിഴയിട്ടതിന്റെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല; 25 ലക്ഷം നോട്ടീസിൽ എത്തിയ തുക പ്രതീക്ഷയുടെ അടുത്തെങ്ങുമില്ല

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു വീണു 4 പേർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ചു; എത്തിയത് അടച്ചിട്ട പാലത്തിനിടെ അറ്റത്ത്; നദിയിലേക്കു...

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം

അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി; 49 മരണം ജനീവ: വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ തീരത്ത്...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി

പുഴയിൽ ചാടിയ 21കാരിയുടെ മൃതദേഹം കണ്ടെത്തി മലപ്പുറം: 21 കാരിയായ യുവതി കൂട്ടിലങ്ങാടി...

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

Related Articles

Popular Categories

spot_imgspot_img