web analytics

വാർത്ത അവതാരക സൗന്ദര്യ അന്തരിച്ചു; അന്ത്യം അർ‌ബുദ ബാധിതയായി ചികിത്സയിലിരിക്കെ

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ വാർത്താ അവതാരകയായിരുന്ന സൗന്ദര്യ അമുദമൊഴി അന്തരിച്ചു. അർ‌ബുദ ബാധിതയായി ചികിത്സയിലിരിക്കെയാണ് അന്ത്യം.News anchor Soundarya passes away; Anthyam was undergoing treatment for cancer

കഴിഞ്ഞ ആറു മാസത്തിലേറെയായി യുവതി അർബുദ രോ​ഗത്തിന് ചികിത്സയിലായിരുന്നു. ചികിത്സയ്ക്കായി വിവിധ മേഖലകളിൽ നിന്നും ധനസഹായം ലഭിക്കുന്നതിനിടെയാണ് സൗന്ദര്യ അമുദമൊഴി മരണത്തിന് കീഴടങ്ങിയത്.

മാരകമായ അപ്ലാസ്റ്റിക് അനീമിയ എന്ന രോ​ഗമായിരുന്നു സൗന്ദര്യയെ ബാധിച്ചത്. അസ്ഥിമജ്ജ കോശങ്ങൾ ഉത്പാദിപ്പിക്കാത്ത അവസ്ഥയാണിത്. അസ്ഥി മജ്ജ മാറ്റിവച്ചുള്ള ചികിത്സയ്ക്കാണ് യുവതി വിധേയയായത്.

ചികിത്സയുടെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങൾ ഉൾപ്പെടെ സൗന്ദര്യ, സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മേയിൽ, ചികിത്സാ സഹായം അഭ്യർഥിച്ചും സൗന്ദര്യ പോസ്റ്റിട്ടിരുന്നു.

സമൂഹത്തിന്റെ വിവിധ തുറകളിൽനിന്ന് സൗന്ദര്യയ്ക്ക് സഹായങ്ങൾ ലഭിച്ചിരുന്നു. തമിഴ് ന്യൂസ് റീഡേഴ്‌സ് അസോസിയേഷനിൽനിന്ന് ടെലിവിഷൻ മാനേജ്‌മെന്റ് 5.51 ലക്ഷം രൂപയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 50 ലക്ഷം രൂപയും ചികിത്സക്കായി അനുവദിച്ചിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img