web analytics

എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ; കേരളത്തിലെ സഹകരണ മേഖലയിലും രാഷ്ട്രീയ രം​ഗത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ ജില്ലകളിലും ജില്ലാ സഹകരണ ബാങ്കുകൾ നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ കേരളത്തിൽ പുതിയ പ്രതിസന്ധി ഉടലെടുക്കും.Central government to make district co-operative banks compulsory in all districts of the country

കേരളത്തിലെ ജില്ലാ സ​ഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് സംസ്ഥാന സർക്കാർ കേരള ബാങ്കിന് രൂപംകൊടുത്തത്. ജില്ലാ സഹകരണ ബാങ്കുകൾ വീണ്ടും രൂപീകരിക്കുന്നതോടെ നിലവിൽ കേരള ബാങ്കിലെ അം​ഗങ്ങളായ പ്രാഥമിക സഹകരണ സംഘങ്ങൾ ജില്ലാ ബാങ്കുകളിലേക്ക് മാറേണ്ടി വരും.

പ്രാഥമികബാങ്കുകളുടെ ഓഹരിവിഹിതവും കേരള ബാങ്കിൽ നിന്നും ജില്ലാ ബാങ്കുകളിലേക്ക് മാറും. ഇതുൾപ്പെടെ കേരളത്തിലെ സഹകരണ മേഖലയിലും രാഷ്ട്രീയ രം​ഗത്തും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.

നിലവിൽ ജില്ലാസഹകരണ ബാങ്കുകൾ ഇല്ലാത്ത ഒരോ റവന്യുജില്ലകളിലും പുതിയ ബാങ്ക് രൂപവത്കരിക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കാനാണ് നബാർഡിന് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. എല്ലാ പ്രാഥമിക സഹകരണസംഘങ്ങൾക്കും സാമ്പത്തികസഹായം നൽകുന്ന ബാങ്ക് എന്നരീതിയിൽ ജില്ലാബാങ്കുകൾ വേണമെന്നാണ് കേന്ദ്രം പറയുന്നത്.

ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരളബാങ്ക് രൂപവത്കരിക്കാൻ ഒന്നാം പിണറായി സർക്കാരാണ് തീരുമാനിച്ചത്. ഇതിനെ യു.ഡി.എഫ്. രാഷ്ട്രീയമായി എതിർത്തു.

ലയനത്തിനെതിരേ മലപ്പുറം ജില്ലാസഹകരണ ബാങ്ക് അവസാനനിമിഷംവരെ നിയമപരമായി പോരാടി. മലപ്പുറം ജില്ലാസഹകരണ ബാങ്കിനെ നിയമഭേദഗതിയിലൂടെ നിർബന്ധിത ലയനത്തിന് വിധേയമാക്കുകയാണ് സർക്കാർ ചെയ്തത്.

അതിനെതിരേയുള്ള കേസ് ഇപ്പോഴും കോടതിയിലാണ്. 2019 നവംബർ 29-നാണ് കേരളബാങ്ക് നിലവിൽവന്നത്.

കേരളത്തിന്റെ മാതൃകയിൽ ജില്ലാബാങ്കുകളെ ഒഴിവാക്കാൻ ഉത്തർപ്രദേശ് അടക്കം ഏഴു സംസ്ഥാനങ്ങൾ ഒരുങ്ങിയതാണ്.

പക്ഷേ, ജില്ലാബാങ്കുകൾ ഇല്ലാതാകുന്നത് പ്രാഥമിക സഹകരണമേഖലയെ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പിന്മാറി. ജാർഖണ്ഡും ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചു.

നിലവിൽ കാർഷിക വായ്പാസഹകരണ സംഘങ്ങൾക്കാണ് (കേരളത്തിൽ പ്രാഥമിക സഹകരണബാങ്കുകൾ) കൂടുതൽ സാമ്പത്തികസഹായം ലഭിക്കുന്നത്. വായ്‌പേതര സംഘങ്ങളെല്ലാം സാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ട്.

ഇത് മാറ്റാൻ ഈടില്ലാതെതന്നെ എല്ലാ പ്രാഥമിക സംഘങ്ങൾക്കും അഞ്ചുകോടിരൂപവരെ ജില്ലാബാങ്കുകൾ വായ്പ നൽകുന്ന രീതിയിലേക്ക് പ്രവർത്തനം മാറ്റാനാണ് നബാർഡിനോട് നിർദേശിച്ചിട്ടുള്ളത്.

കേരളത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ

പ്രാഥമിക സഹകരണബാങ്കുകളാണ് കേരളബാങ്കിലെ അംഗങ്ങൾ. ഇത് ജില്ലാബാങ്കിലേക്ക് മാറേണ്ടിവരും
നേരത്തെയുണ്ടായിരുന്ന ജില്ലാബാങ്കുകളുടെ ആസ്തികളെല്ലാം കേരളബാങ്കിലേക്ക് മാറ്റിക്കഴിഞ്ഞു.

ഇത് തിരിച്ചെടുക്കാനാവില്ല
പുതിയ ജില്ലാബാങ്കുകൾ സ്ഥാപിക്കുന്നതിന് പുതിയ മൂലധനവും അടിസ്ഥാനസൗകര്യവും കണ്ടെത്തണം.
കേരളബാങ്കിലെ നിക്ഷേപത്തിന്റെ 76 ശതമാനം പ്രാഥമികസംഘങ്ങളിലേത്.

ഇത് ജില്ലാബാങ്കുകളിലേക്ക് മാറ്റേണ്ടിവരും.
കേരളബാങ്കിൽ പ്രാഥമികബാങ്കുകളുടെ ഓഹരിവിഹിതം 990 കോടി. ഇത് ജില്ലാബാങ്കുകളിലേക്ക് മാറേണ്ടിവരും.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

Related Articles

Popular Categories

spot_imgspot_img