web analytics

കണ്ടെത്തുമ്പോൾ കാക്കകൊത്തിയതും മൃ​ഗങ്ങൾ കടിച്ചതുമടക്കം അമ്പതോളം പാടുകൾ; ഏഴു ദിവസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ പാലത്തിൽനിന്നു വലിച്ചെറിഞ്ഞ കുഞ്ഞ് തിരികെ ജീവിതത്തിലേക്ക്

കാൺപുർ: ഏഴു ദിവസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ പാലത്തിൽനിന്നു വലിച്ചെറിഞ്ഞ കുഞ്ഞ് ജീവിതത്തിലേക്കു തിരിച്ചുവരുന്നു. അവനെ രക്ഷിച്ചത് ഒരു മരക്കൊമ്പായിരുന്നു. മരത്തിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കണ്ടെത്തുമ്പോൾ ദേഹമാസകലം മുറിവുകളായിരുന്നു. മൃഗങ്ങളും ജന്തുക്കളും പക്ഷികളും കടിച്ച പാടുകളും. കാൺപൂരിലെ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുമ്പോൾ രക്ഷിക്കാൻ കഴിയുമെന്നു ഡോക്ടർമാർക്കും പ്രതീക്ഷയില്ലായിരുന്നു.Newborn Was Thrown Off Bridge By Parents, Survived 50 Wounds, Animal Bite

കഴിഞ്ഞ ഓഗസ്റ്റ് 26 ന് ജന്മാഷ്ടമി ദിനത്തിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ആശുപത്രി ജീവനക്കാർ അവനു ‘കൃഷ്ണ’ എന്നു പേരിട്ടു. രണ്ടു മാസത്തെ പരിചരണത്തിൽ സുഖം പ്രാപിച്ച് കുട്ടി ആശുപത്രി വിട്ടപ്പോൾ എല്ലാ കണ്ണുകളും ഈറനണിഞ്ഞിരുന്നു. ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും അവൻ അത്രത്തോളം പ്രിയപ്പെട്ടവനായി മാറിയിരുന്നു. ഹാമിർപൂരിലെ ജില്ലാ ആശുപത്രിയാണ് കുട്ടിയെ സ്ഥാപനത്തിലേക്ക് റഫർ ചെയ്തതെന്ന് കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രി പ്രിൻസിപ്പൽ ഡോ. സഞ്ജയ് കല പറഞ്ഞു.

രാത്തിലെ പാലത്തിൽനിന്നു മാതാപിതാക്കൾ വലിച്ചെറിഞ്ഞ കുട്ടി ഭാഗ്യവശാൽ മരത്തിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോൾ കാക്ക കൊത്തിയതും മറ്റു ജന്തുക്കൾ കടിച്ചതുമടക്കം അമ്പതോളം മുറിവളുണ്ടായിരുന്നെന്നും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്നും ഡോക്ടർ പറഞ്ഞു. പിൻഭാഗത്തു വലിയൊരു മുറിവുണ്ടായിരുന്നു.

നഴ്‌സുമാരും മറ്റു ജീവനക്കാരും സ്വന്തം കുട്ടിയെ എന്നപോലെ കുട്ടിയെ സ്‌നേഹിച്ചു. കുട്ടി കരയുമ്പാൾ തങ്ങൾക്കും കരച്ചിൽ വരുമായിരുന്നെന്ന് ഒരു നഴ്‌സ് പറഞ്ഞു. സുഖം പ്രാപിച്ച കുട്ടിയെ കഴിഞ്ഞ 24 ന് പോലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കൈമാറി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img