എന്നും പുത്തൻ വേഷങ്ങളിൽ എത്താറുള്ള താരമാണ് പ്രേക്ഷകരുടെ പ്രിയനടി ഹണി റോസ്. അത്തരം വേഷങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. എന്നാൽ ഇത്തവണ തരാം എത്തിയത് ആരും വിചാരിക്കാത്ത മേക്ക് ഓവറുമായാണ്. ‘ആട്ടം’ സിനിമയുടെ പ്രിവ്യൂ ഷോ കാണാൻ തീയറ്ററിലെത്തിയ ഹണിറോസിന്റെ ലുക്കാണ് ആരാധകരെ അമ്പരിപ്പിച്ചത്.
കറുപ്പ് നിറത്തിലുള്ള ഗൗണാണ് ധരിച്ചത്. ഡീപ്പ് വി നെക്കിലുള്ള ഗൗണിൽ നിറയെ ഗ്ലിറ്ററിങ് സ്വീക്വൻസ് വർക്കുകൾ നൽകിയിട്ടുണ്ട്. വസ്ത്രമല്ല, താരത്തിന്റെ ഹെയർസ്റ്റൈലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. സ്ട്രയ്റ്റ് ചെയ്ത മുടിയിലല്ല ഇത്തവണ ഹണിറോസ് എത്തിയത്. ചുരുണ്ട മുടിയാണ് ഇത്തവണത്തെ ഹൈലൈറ്റ്. പോണിടെയ്ൽ കെട്ടിയ മുടി കളർ ചെയ്തിട്ടുമുണ്ട്. വീഡിയോ നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കാണാം.
View this post on Instagram
Also read: വൻ അഗ്നിപർവത സ്‌ഫോടനത്തിൽ ഒലിച്ചുപോയ 22 ദശലക്ഷം വർഷം പഴക്കമുള്ള കണ്ടൽ വനം ഗവേഷകർ വീണ്ടും കണ്ടെത്തി !