web analytics

റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചു, സംസാരിക്കാനും ഭക്ഷണം കഴിക്കാനും പറ്റുന്നില്ല; നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് തിരുവനന്തപുരം നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതിയുമായി യുവതി. റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്നാണ് പരാതി. നന്തിയോട്‌ പാലുവള്ളി സ്വദേശി ശില്‍പയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രി സുപ്രണ്ടിന് പരാതി നൽകിയത്.(needle broke and stuck in the tooth during root canal treatment; woman complained against government hospital)

പല്ലുവേദനയെ തുടർന്ന് ഫെബ്രുവരിയിലാണ് ശില്‍പ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയത് എത്തുന്നത്. പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 22-നാണ് റൂട്ട് കനാല്‍ ചെയ്തത്. എന്നാൽ റൂട്ട് കനാലിന്റെ രണ്ടാമത്തെ സ്റ്റെപ്പ് കഴിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ശില്‍പയെ ഡോക്ടര്‍ വിളിച്ചു വരുത്തുകയും മോണയില്‍ സൂചി തറച്ചു കിടക്കുന്നുണ്ടെന്നും അറിയിച്ചു. സൂചി സുരക്ഷിതമായ സ്ഥലത്താണ് ഇരിക്കുന്നതെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞിരുന്നത്.

എന്നാൽ വീട്ടിലെത്തി അല്‍പ ദിവസങ്ങള്‍ക്ക് ശേഷം ശിൽപയ്ക്ക് കലശലായ പല്ലുവേദന ആരംഭിച്ചു. വേദനാ സംഹാരിയുടെ ബലത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. കൂടാതെ ഭക്ഷണം കഴിക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലാണ്. അതേസമയം സൂപ്രണ്ടിന് പരാതി കൊടുത്തെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ശില്‍പ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് പോവാനും മറ്റ് ചികിത്സകള്‍ നടത്താനും സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ശില്‍പ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

Related Articles

Popular Categories

spot_imgspot_img