web analytics

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം; സിസേറിയൻ കുഞ്ഞ് മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞ് മരിച്ചതിനെ തുടർന്ന് ചികിത്സാ പിഴവ് ആരോപിച്ച് പ്രതിഷേധം. പാലോട് സ്വദേശിനിയായ നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.

ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു

കുഞ്ഞിന്റെ മരണത്തിൽ ഡോക്ടറുടെ അനാസ്ഥയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനെയും തടഞ്ഞുവച്ച് പ്രതിഷേധിക്കുകയാണ്.

പ്രതിഷേധത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പങ്കെടുത്തു.

കുവൈത്തിൽ മിന്നൽ പരിശോധന: 11 പ്രവാസികൾ പിടിയിൽ; വേഷം മാറി ജോലി ചെയ്തവരും കുടുങ്ങി, നാടുകടത്തൽ നടപടികൾ ആരംഭിച്ചു

ചികിത്സാ ക്രമം ഇങ്ങനെ

ഇന്നലെയാണ് പൂർണ ഗർഭിണിയായ നിരഞ്ജനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനയ്ക്കായി എത്തിയതിനെ തുടർന്ന് അഡ്മിറ്റാവാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബർ റൂമിലേക്ക് മാറ്റി.

തുടർന്ന് ഉച്ചക്ക് രണ്ട് മണിയോടെ സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. എന്നാൽ പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഡോക്ടറുടെ വിശദീകരണം

പ്രസവ ശസ്ത്രക്രിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദരിയുടെ നേതൃത്വത്തിലായിരുന്നു. കുഞ്ഞിന്റെ മരണകാരണം ശ്വാസ തടസമാണെന്ന് ഡോക്ടർ അറിയിച്ചു.

ആർഡിഒ അന്വേഷണം ഉറപ്പുനൽകി

സ്ഥലത്തെത്തിയ ആർഡിഒ ജയകുമാർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉറപ്പുനൽകി.

ചികിത്സ നടത്തിയ ഡോക്ടർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

English Summary:

A protest broke out at Nedumangad District Hospital in Thiruvananthapuram after a newborn baby died soon after being delivered through a Caesarean section. The baby’s relatives alleged medical negligence and blocked the RDO and hospital superintendent. Officials have assured a detailed investigation and possible action against the doctor involved.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img