‘മഞ്ഞുമ്മൽ ബോയ്സ്’ നിർമ്മാതാക്കൾക്കെതിരെ ഇളയരാജയുടെ വക്കീൽ നോട്ടീസ്. സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾ. സിനിമയിൽ ‘കൺമണി അൻപോട്’ എന്ന തന്റെ ഗാനം ഉപയോഗിച്ചതിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പകർപ്പവകാശ നിയമം ലംഘിച്ചുവെന്നും 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.
തന്റെ അനുമതി തേടിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഇളയരാജ നോട്ടീസിൽ പറയുന്നു. 1991-ൽ സന്താന ഭാരതി സംവിധാനം ചെയ്ത് കമൽ ഹാസൻ ടൈറ്റിൽ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ നാൻ’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.
നേരത്തെ വരുമാനം കൊടുക്കാത്തതിനെ ചൊല്ലി പണം മുടക്കിയ ആളും മഞ്ഞുമ്മൽ ബോയ്‌സിനെതിരെ കേസ് കൊടുത്തിരുന്നു. ഈ കേസ് ഹൈക്കോടതി റദ്ദാക്കി. ഇതിന് പിന്നാലെയാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ് എത്തുന്നത്.
Read Also: ഉത്ര കേസ് അന്വേഷണം ഇനി പുസ്തക രൂപത്തിൽ
Read Also: മഞ്ഞപ്പിത്തം, എച്ച്.1എൻ.1 ഇൻഫ്ലുവൻസ, ടൈഫോയ്ഡ്, ഡെങ്കിപ്പനി……. മഴക്കാല രോഗങ്ങൾക്കെതിരെ ജാഗ്രത വേണം
Read Also: പൊന്ന് വാങ്ങാനിതാ സുവർണാവസരം; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, ഇന്നത്തെ സ്വർണവിലയറിയാം