web analytics

ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി; ചേര്‍ത്തലയില്‍ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍

ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനു കൈക്കൂലി വാങ്ങിയ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ വിജിലന്‍സ് പിടിയില്‍

ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കിയതിന് ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ജോയിന്റ് ആര്‍.ടി. ഒ ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. ബിജുവിനെ വിജിലന്‍സ് പിടികൂടി.

പരാതിക്കാരനില്‍ നിന്നും തുകവാങ്ങി ബിജുവിനുകൈമാറിയ ഏജന്റു ജോസും പിടിയിലായിട്ടുണ്ട്. ഇരുവരെയും കോട്ടയം വിജന്‍സ് കോടതിയില്‍ രാത്രി ഹാജരാക്കി.

വെള്ളിയാഴ്ച വൈകിട്ട് 5.50-ന് ബിജു താമസിക്കുന്ന ചേര്‍ത്തല എക്‌സറേ കവലയിലെ വീട്ടില്‍ വെച്ചാണ് പിടികൂടിയത്.

കൈക്കൂലിയായി കൈമാറിയ 2500രൂപക്കൊപ്പം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11000 രൂപയും സംഘം പിടിച്ചെടുത്തു.

കോട്ടയം ഈസ്‌റ്റേണ്‍റേഞ്ച് വിജിലന്‍സ് എസ്.പി ആര്‍.ബിനുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്കു ലൈസന്‍സ് നല്‍കുന്നതിനായി ആവശ്യപെട്ട കൈക്കുലി കൈമാറുന്നതിനിടെയാണ് കുടുങ്ങിയത്.

ഇരുചക്രവാഹന ലൈസന്‍സിന് 300,ഫോര്‍വീലര്‍ 400 എന്നീക്രമത്തില്‍ ബിജു ഏജന്റുമാരില്‍ നിന്നും നിര്‍ബന്ധിച്ചു വാങ്ങിയിരുന്നുവെന്നാണ് പരാതി.

കൈക്കൂലി തുക നല്‍കാത്ത സ്‌കൂളുകാര്‍ എത്തിക്കുന്നവരെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുമായിരുന്നു. ഇതിനാലാണ് എല്ലാവരും തുക നല്‍കിയിരുന്നത്.

ജനുവരി ഒമ്പതിനു മുഹമ്മയില്‍ നടന്ന ടെസ്റ്റില്‍ പാസാക്കിയ അഞ്ച് അപേക്ഷകരുടെ ലൈസന്‍സിനുള്ള തുകയായ 2500 രൂപ ബിജുവിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ജോസിനെ ഏല്‍പിക്കണമെന്ന് ബിജു നിര്‍ദ്ദേശിച്ചിരുന്നു.

ഈ വിവരമാണ് പരാതിക്കാരന്‍ വിജിലന്‍സ് എസ്.പിക്കു കൈമാറിയത്. ഇതേ തുടര്‍ന്നാണ് സംഘം കെണിയൊരുക്കികാത്തത്.

ബിജിവിന്റെ നിര്‍ദ്ദേശ പ്രകാരം പരാതിക്കാരനില്‍ നിന്നും ഏജന്റ് ജോസ് വാങ്ങിയ 2500 രൂപാ വീട്ടിലെത്തി കൈമാറവെയാണ് ഇരുവരെയും പിടികൂടിയത്.

പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു വര്‍ഷങ്ങളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആലപ്പുഴ വിജിലന്‍സ് യൂണിറ്റിലെ ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. ഇന്‍സ്പക്ടര്‍മാരായ പ്രശാന്ത്കുമാര്‍,നാസാമുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം

വാമനപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ; കഴുത്തിൽ പാടുകൾ, കൊലപാതക സംശയം തിരുവനന്തപുരം:...

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം പൊലീസിനെ വട്ടംചുറ്റിച്ചു

നാട്ടിലെ കാമുകനുമായി സംസാരിച്ച് നിൽക്കവെ വിദേശത്തെ കാമുകൻ ഫോണിൽ വിളിച്ചു; ‘തട്ടിക്കൊണ്ടുപോകൽ’ നാടകം...

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന…

വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ  തല്ലിക്കൊന്നു; പേവിഷബാധ പരിശോധന… തൃശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന...

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ

“മകളുടെ കല്യാണമായി; വിജയാ, നീ എവിടെ?” സുഹൃത്തിനായി ദാസന്റെ തിരച്ചിൽ തിരുവനന്തപുരം: “എടാ...

കെഎസ്ആർടിസി വിന്റേജ് ബസ്: തലസ്ഥാനത്ത് പഴയകാല ‘ആനവണ്ടി’ തിരിച്ചെത്തുന്നു

തിരുവനന്തപുരം: പഴയ തലമുറയുടെ കണ്ണ് നനയിക്കുന്ന ഓർമ്മകളും പുതുതലമുറയ്ക്ക് കൗതുകവും ഉണർത്തിക്കൊണ്ട് ...

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു വിജയവും നേട്ടവും, ചിലർക്കു ജാഗ്രത ആവശ്യം തിരുവനന്തപുരം: ഇന്നത്തെ ദിനത്തിൽ...

Related Articles

Popular Categories

spot_imgspot_img