web analytics

‘പുഷ്പ’യുടെ പുലർച്ചെ ഷോ വേണ്ട; ബെംഗളൂരുവിൽ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ പുഷ്പ 2 ന്റെ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്. പുലർച്ചെ ഷോ ബെം​ഗളൂരു അർബൺ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കി എന്നാണ് പരാതി വരുന്ന വിവരം. പുലർച്ചെ മൂന്നിനും നാലിനും ഉള്ള പ്രദർശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റർ ഉടമകൾക്ക് റിലീസിന് മണിക്കൂറുകൾക്ക് മുൻപാണ് നോട്ടീസ് നൽകിയത്.(Midnight and early morning shows of ‘Pushpa 2’ cancelled in bengaluru)

ബെം​ഗളൂരുവിലുള്ള 40 സിം​ഗിൾ സ്ക്രീനുകളിലെ പ്രദർശനം റദ്ദാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. 1964-ലെ കർണാടക സിനിമാസ് ഭേദഗതി നിയമം പ്രകാരം സിനിമയുടെ ആദ്യ പ്രദർശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാൻ പാടില്ലാ എന്ന് പറഞ്ഞിട്ടുണ്ട്. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദർശിപ്പിക്കാനും പാടുള്ളൂ. എന്നാൽ ഈ വർഷം റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചില്ല എന്നാണ് റിപ്പോർട്ട്.

അതേസമയം, പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവർക്ക് പണം തിരികെ നൽകുമെന്ന് തീയറ്റർ ഉടമകൾ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img