web analytics

ആനവണ്ടികൾ ഇനി ഈസിയായി കഴുകാം; സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പാപ്പനംകോട്

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കാൻ ഇനി യന്ത്രവത്കൃത കഴുകൽ യൂണിറ്റും. തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോയിലാണ് സംസ്ഥാനത്തെ ആദ്യ യന്ത്രവത്കൃത ബസ് കഴുകൽ യൂണിറ്റ് പ്രവർത്തന സജ്ജമായിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ഉടൻ ഉണ്ടാകും എന്നാണ് സൂചന. പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച സംവിധാനം വിജയകരമായാൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

വെറും മൂന്നു മിനിറ്റുകൊണ്ട് ബസിന്റെ ഇരുവശവും കഴുകിയെടുക്കാൻ പറ്റുന്നതാണ് പുതിയ സംവിധാനം. ബസിന്റെ ഇരുവശത്തേക്കും സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളിൽ വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീൻ ബ്രഷുകളുമുണ്ട്.

ഇരുതൂണുകളും ഓട്ടോമാറ്റിക്കായി ബസിന്റെ മുൻവശത്തുനിന്നും പിന്നിലേക്ക് വശങ്ങളിലൂടെ നീങ്ങും. രണ്ടുതവണ നീങ്ങുമ്പോൾ ബസ് പൂർണമായും വൃത്തിയാകും. വെള്ളം ജീവനക്കാർ തുടച്ചെടുക്കണം. ഇതോടൊപ്പം ഷാംമ്പൂ വാഷിങ് സംവിധാനവുമുണ്ട്. പക്ഷെ, ബസിന്റെ മുൻവശവും പിൻവശവും അകവും ജീവനക്കാർതന്നെ കഴുകണം.

സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് ആദ്യഘട്ടത്തിൽ പുതിയ യന്ത്രസംവിധാനം ഉപയോ​ഗിച്ച് കഴുകുക. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലാണ് പദ്ധതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇവിടെ ആവശ്യത്തിന് വെള്ളം കിട്ടാത്തതുകൊണ്ട് പദ്ധതി തൊട്ടടുത്ത പാപ്പനംകോട് ഡിപ്പോയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ഒന്നരവർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.

ഉത്തർപ്രദേശ് ആസ്ഥാനമായുള്ള കമ്പനിയുടെ മെഷീനാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഒരെണ്ണത്തിന് 15 ലക്ഷം രൂപയാണ് ചെലവ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ കാരണങ്ങളാലെന്ന് വിശദീകരണം

ഫെഫ്ക ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് ബി. ഉണ്ണികൃഷ്ണൻ; രാജി വ്യക്തിപരമായ...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

മദ്യലഹരിയിലെ ‘സാഹസം’ വിനയായി; പാമ്പിൻകുഞ്ഞിനെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് ദാരുണമായ കടിയേറ്റു

മഞ്ചേരി: കേട്ടാൽ ആരും അന്തംവിട്ടുപോകുന്ന ഒരു വാർത്തയാണ് മലപ്പുറം മഞ്ചേരിയിൽ നിന്നും...

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ ‘ഷോക്ക്’; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക് നിയന്ത്രണം

സോളാർ സ്വപ്നങ്ങൾക്ക് ട്രാൻസ്‌ഫോർമർ 'ഷോക്ക്'; ശേഷിക്കുറവ് മൂലം പുരപ്പുറ സോളാർ പദ്ധതികൾക്ക്...

തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തൃശൂർ: ജില്ലയിൽ സൂര്യൻ കനൽ ചൊരിയുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി...

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ഇടപെടലുകൾ ഉണ്ടാകാൻ സാധ്യത; ഇന്നത്തെ നക്ഷത്രഫലം 2026 ഏപ്രിൽ 24-ാം തീയതിയായ...

Related Articles

Popular Categories

spot_imgspot_img