web analytics

വിവാഹം 47-ാം വയസ്സിൽ, സ്ത്രീധനത്തിനായി നിരന്തര ആക്രമണം; 52കാരൻ പിടിയിൽ

മലയാലപ്പുഴ: പത്തനംതിട്ട മലയാലപ്പുഴയിൽ സ്ത്രീധനത്തിനായി ഭാര്യയെ നിരന്തരം അക്രമിച്ച 52വയസുകാരൻ പിടിയിൽ . 2020 ൽ 47-ാം വയസ്സിലാണ് മലയാലപ്പുഴ സ്വദേശിനിയെ ഇയാൾ വിവാഹം കഴിച്ചത്.

കല്യാണം കഴിഞ്ഞത് മുതൽ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് ഇയാളുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജു അറസ്റ്റിലായത്.

കഴിഞ്ഞ പതിനൊന്നാം തിയതിയാണ് പരാതി നൽകുന്നതിന് കാരണമായ സംഭവം നടന്നത്. ബിജു ഭാര്യയുടെ കഴുത്തിൽ തുണിയിട്ട് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം നടത്തുകയായിരുന്നു.

ഇതിനിടെ അത്ഭുതകരമായി രക്ഷപ്പെട്ട് ഓടി പന്തളം പൂഴിക്കാടുള്ള താൽക്കാലിക അഭകേന്ദ്രമായ സ്‌നേഹിതയിൽ എത്തുകയായിരുന്നു കല.

ഇതേത്തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കല നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മലയാലപ്പുഴ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ കല അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. കാലങ്ങളായി ബിജു തന്നെ മർദിച്ചിരുന്നുവെന്നാണ് ഇവർ ആരോപിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img