തിരുവനന്തപുരം: കണ്ണൂരിൽ കൊലക്കത്തി രാഷ്ട്രീയം അരങ്ങുവാണ കാലം. അധ്യാപകൻ കൂടിയായ യുവമോർച്ച നേതാവ് കെ.ടി. ജയകൃഷ്ണനെ കുട്ടികളുടെ മുന്നിലിട്ട് ക്ലാസ് മുറിയിൽ വെട്ടിയരിഞ്ഞ സംഭവം മറ്റൊരു കൊലപാതകപരമ്പരയുടെ തുടക്കമായി മാറി. ഇരുപക്ഷവും പരസ്പരം നമ്പരിട്ട് വെട്ടിവീഴ്ത്തി. Manoj Abraham, a 1994-batch IPS officer, has won several medals, including the President’s Police Medal for Distinguished Service.
കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാഗ്രഹിച്ച അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അന്വേഷണം ചെന്നെത്തിയതു പത്തനംതിട്ടയിലായിരുന്നു. ചെങ്ങന്നൂരുകാരനായ യുവ ഐ.പി.എസ്. ഉദ്യോഗസ്ഥൻ മനോജ് ഏബ്രഹാമിന് ഒറ്റവരി സന്ദേശമെത്തി. ”ഉടൻ മുഖ്യമന്ത്രിയെ കാണുക”.
സന്ദേശം ലഭിച്ചയുടൻ മനോജ് മുഖ്യമന്ത്രിക്കു മുന്നിലെത്തി. ”അന്നെ ഞാൻ കണ്ണൂർക്ക് അയയ്ക്കാൻ പോവുകയാ. അവിടെയാകെ കുഴപ്പമാ. നമ്മുടെ പാർട്ടിക്കാരും ആർ.എസ്.എസുകാരുമായി എന്നും വെട്ടും കുത്തും. അതൊന്നവസാനിപ്പിക്കണം. അനക്കതു കഴിയുമെന്നു ചിലർ എന്നോട് പറഞ്ഞു. എന്താ അന്റെ അഭിപ്രായം?…” മനോജിന്റെ ഉറച്ച മറുപടി ഇങ്ങനെ: ”സർ, പക്ഷേ എന്റെ തീരുമാനങ്ങളിൽ ഇടപെടരുതെന്ന് അങ്ങയുടെ
പാർട്ടിക്കാരോടു പറയണം”.
ഉടൻ വന്നു നായനാരുടെ കൗണ്ടർ! ”അപ്പോൾ നമ്മുടെ പാർട്ടിക്കാരെ ഒതുക്കാനാണോ അന്റെ ഉദ്ദേശം?”. ”സർ, എനിക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിഞ്ഞാലേ അങ്ങ് വിചാരിക്കുന്നതുപോലെ അവിടെ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയൂ” എന്നായി മനോജ്. ”സമ്മതിച്ചു, പക്ഷേ ഇനിയൊരു കൊലപാതകം അവിടെ ഉണ്ടാകാതെ നോക്കണം” എന്നു മുഖ്യമന്ത്രിയും.
മുഖ്യമന്ത്രി നായനാരുമായുള്ള ഇൗ കൂടിക്കാഴ്ചയ്ക്കുശേഷം മനോജ് ഏബ്രഹാം ഐ.പി.എസ്. കണ്ണൂരിലേക്ക്. 2001 ജനുവരി ഒന്നുമുതൽ 2004 ജൂൺ 24 വരെ കണ്ണൂർ എസ്.പിയുടെ ചുമതലയിൽ മനോജ് തിളങ്ങിയതോടെ കണ്ണൂർ പഴയ കണ്ണൂരല്ലാതായി. രണ്ട് പതിറ്റാണ്ടിനുശേഷം കണ്ണൂരുകാരനായ മറ്റൊരു മുഖ്യമന്ത്രി പിണറായി വിജയൻ അതേ മനോജ് ഏബ്രഹാമിനെ ഏൽപ്പിക്കുന്നതു സംസ്ഥാനത്തിന്റെയാകെ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ കസേര.
പോലീസിൽ എന്നും ആധുനികവത്കരണത്തിന്റെ പാതയിലായിരുന്നു 1994 ഐ.പി.എസ്. ബാച്ചുകാരനായ മനോജ് ഏബ്രഹാമിന്റെ സഞ്ചാരം. സൈബർ ഡോം പോലുള്ള പദ്ധതികളിലൂടെ കേരളാ പോലീസിനെ സൈബർ സുരക്ഷാരംഗത്തു മികവുറ്റ സേനയാക്കി. കൊച്ചി കമ്മിഷണറെന്ന നിലയിൽ ഗുണ്ടാരാജ് അടിച്ചമർത്തിയ മനോജ് തിരുവനന്തപുരം കമ്മിഷണറായിരിക്കേ നടന്ന പോലീസ് ലാത്തിച്ചാർജ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. എം.ജി. കോളജിലുണ്ടായ സംഘർഷത്തിന്റെ ഭാഗമായി പുറത്തുനിന്നുള്ള അക്രമികൾ പോലീസിനു നേരേ ബോംബെറിഞ്ഞു. ഒരു സി.ഐക്കു പരുക്കേൽക്കുകയും ചെയ്തതോടെ കമ്മിഷണറുടെ നേതൃത്വത്തിൽ കാമ്പസിലേക്കു പോലീസ് ഇരച്ചുകയറി.
മികച്ച സേവനത്തിനു രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള മനോജ് ഏബ്രഹാം തിരുവനന്തപുരം റേഞ്ച് ഐ.ജി, പോലീസ് ആസ്ഥാനത്തെ ഐ.ജി, വിജിലൻസ് എ.ഡി.ജി.പി, ഇന്റലിജൻസ് മേധാവി തുടങ്ങിയ ചുമതലകളിലും പ്രവർത്തിച്ചു. ഇൗവർഷം അവസാനം ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതുവരെ മനോജ് ക്രമസമാധാനച്ചുമതലയിൽ തുടരാനാണ് സാധ്യത. നിലവിലെ സംസ്ഥാന പോലീസ് മേധാവി എസ്. ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ പിൻഗാമിയാകാനും സാധ്യതയേറെ.
അധികം താമസിയാതെ മനോജ് എബ്രഹാമിന് ഡി.ജി.പിയായി ഉദ്യോഗ കയറ്റം ലഭിക്കും. അതുവരെ അദ്ദേഹം ക്രമസമാധാന ചുമതലയിൽ തുടരും. ഇതിനു ശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവി ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ തന്ത്ര പ്രധാനമായ തസ്തികയിലേക്ക് മനോജ് എബ്രഹാമിനെ മാറ്റുമെന്നാണ് സൂചന.
ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകുന്ന സമയത്ത്, സംഘർഷ മേഖലകളിൽ പൊലീസ് നടപടികൾക്ക് നേതൃത്വം കൊടുക്കാൻ പദവി നോക്കാതെ സാധാരണ പൊലീസുകാർക്കൊപ്പം ഫീൽഡിൽ ഇറങ്ങി നേതൃത്വം കൊടുത്ത ചരിത്രമാണ് ഈ ഐ.പി.എസ്. ഓഫീസർക്കുള്ളത്. കണ്ണൂരിൽ രാഷ്ട്രീയ കലാപം കത്തി നിന്ന കാലഘട്ടത്തിൽ കണ്ണൂർ എസ്.പിയായി പ്രത്യേകം നിയോഗിക്കപ്പെട്ട മനോജ് എബ്രഹാം ആ ആക്രമണങ്ങൾ അടിച്ചമർത്തുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചിരുന്നത്.
ഗുണ്ടകൾ അരങ്ങുവാണ കൊച്ചി നഗരത്തിൽ കമ്മീഷണറായിരിക്കെ സ്വീകരിച്ച നടപടികളും ഏറെ ശ്രദ്ധേയമാണ്. അക്രമികളോടും ഗുണ്ടകളോടും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത മനോജ് എബ്രഹാം തിരുവനന്തപുരം കമ്മീഷണറായിരിക്കെ നടത്തിയ പൊലീസ് ലാത്തിച്ചാർജ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എം.ജി കോളജിൽ പൊട്ടി പുറപ്പെട്ട സംഘർഷം ഒടുവിൽ പുറത്ത് നിന്നും വന്ന അക്രമികൾ പൊലീസിനു നേരെ ബോംബെറിയുന്ന സാഹചര്യം ഉണ്ടാവുകയും സി.ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തതോടെ, മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പൊലീസ് ഇരച്ച് കയറിയാണ് അക്രമികളെ കൈകാര്യം ചെയ്തിരുന്നത്.
ഇത് തടയാൻ അന്നത്തെ റേഞ്ച് ഐ.ജി ടി.പി സെൻകുമാർ നേരിട്ട് കാമ്പസിൽ എത്തുന്നതും, കമ്മീഷണറുടെ ഉത്തരവ് പ്രകാരം അക്രമികളെ കൈകാര്യം ചെയ്യുന്ന ഒരു പൊലിസുകാരനെ കുത്തിന് പിടിക്കുന്നതും ഏറെ വിവാദമായിരുന്നു. ഈ ദൃശ്യങ്ങൾ ഇപ്പോഴും യൂട്യൂബിൽ ഉണ്ട്. അന്ന് താൻ അവിടെ ചെന്നില്ലായിരുന്നു എങ്കിൽ മനോജ് എബ്രഹാമിനെ നിയന്ത്രിക്കാൻ മറ്റാർക്കും പറ്റില്ലായിരുന്നു എന്നാണ് സെൻകുമാർ തന്നെ പിന്നീട് തുറന്നു പറഞ്ഞിരുന്നത്.
കമ്മീഷണർ സിനിമയിൽ സുരേഷ് ഗോപി പറഞ്ഞതു പോലെ ‘കാക്കിക്ക് നൊന്താൽ അത് കണ്ട് നിൽക്കുന്ന’ ഓഫീസറല്ല മനോജ് എബ്രഹാം. ഇതും മറ്റ് ഓഫീസർമാരിൽ നിന്നും മനോജ് എബ്രഹാമിനെ വ്യത്യസ്തനാക്കുന്ന ഘടകമാണ്. 1994-ബാച്ചിലെ ഐ.പി.എസ് ഓഫീസറായ മനോജ് എബ്രഹാം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഇനിയും ഏഴ് വർഷം അദ്ദേഹത്തിന് സർവ്വീസ് ബാക്കിയുണ്ട്.
അടൂർ, കാസർഗോഡ് സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടുമാരായി ആയിരുന്നു ആദ്യ നിയമനങ്ങൾ. 1998ൽ സ്ഥാനക്കയറ്റം ലഭിച്ചശേഷം പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും എസ്പിയായി നിയമനം ലഭിച്ചു. തുടർന്ന് നാല് വർഷത്തേക്ക് കണ്ണൂരിലും അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജനറലായി കേരള പോലീസ് ഹെഡ്ക്വാർട്ടേഴ്‌സിലും പ്രവർത്തിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തും പോലീസ് കമ്മീഷണറായും തിരുവനന്തപുരം റേഞ്ച് ഐജി, പൊലിസ് ഹെഡ്ക്വാർട്ടേഴ്‌സ് ഐ.ജി, വിജിലൻസ് എ.ഡി.ജി.പി, സംസ്ഥാന ഇന്റലിജൻസ് മേധാവി തുടങ്ങിയ തസ്തകളിലും മികച്ച പ്രവർത്തനമാണ് മനോജ് എബ്രഹാം കാഴ്ചവച്ചിരുന്നത്.
പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉൾപ്പെടെ കേരളാ പൊലീസ് ഏറെ വിവാദങ്ങൾ നേരിടുന്ന നിർണായകഘട്ടത്തിൽ ക്രമസമാധാനച്ചുമതലയിലേക്ക് എഡിജിപിയായി മനോജ് ഏബ്രഹാമിനെ എത്തിച്ചതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത് പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തൽ. മനോജ് ഏബ്രഹാമിന് പകരം ഇന്റലിജൻസ് തലപ്പത്തേക്ക് ആര് എത്തുമെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടാതെയാണ് എഡിജിപി എം.ആർ.അജിത് കുമാറിനെ മാറ്റി മനോജ് ഏബ്രഹാമിന് ക്രമസമാധാനച്ചുമതല നൽകി സർക്കാർ ഉത്തരവിട്ടിരിക്കുന്നത്
സർക്കാരിന്റെ വിശ്വസ്തൻ എന്നതിനപ്പുറം താഴേത്തട്ടിലുള്ള പൊലീസുകാർ മുതൽ ഐപിഎസ് തലത്തിൽ വരെ ഒരേപോലെ സ്വാധീനമുള്ള ഐപിഎസ് ഓഫിസർ എന്ന നിലയിലാണ് മനോജ് ഏബ്രഹാമിന് നറുക്ക് വീണത്. ഏറെ വിവാദങ്ങൾക്കൊടുവിൽ വിശ്വസ്തനായ എഡിജിപി എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്നു മാറ്റേണ്ട അവസ്ഥയെത്തിയപ്പോൾ പകരക്കാരൻ ആര് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്ന ഏറ്റവും സുരക്ഷിതമായ ഉത്തരവും മനോജ് ഏബ്രഹാം തന്നെ.
2023ൽ ടി.കെ.വിനോദ് കുമാറിനു പകരക്കാരനായാണ് മനോജ് ഏബ്രഹാം ഇന്റലിജൻസ് മേധാവിയായി നിയമിതനായത്. തുടർന്ന് ഡിസംബറിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയുടെ അധികച്ചുമതലയും നൽകി. സർക്കാരുകൾ മാറിവരുമ്പോഴും പ്രധാനചുമതലകളിൽ മനോജ് ഏബ്രഹാമിനെ നിയോഗിക്കുന്നത് രാഷ്ട്രീയനേതൃത്വങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസത്തിന്റെ നേർസാക്ഷ്യമാണ്.
മനുഷ്യാവകാശ കമ്മിഷൻ ഡിജിപി സഞ്ജീവ് കുമാർ പട്ജോഷി ഈ ഡിസംബറിൽ വിരമിക്കുമ്പോൾ ഒഴിവുവരുന്ന പദവിയിൽ മനോജ് ഏബ്രഹാം ഡിജിപിയാകാനുള്ള സാധ്യതയും ഏറെയാണ്. എന്നാൽ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഡിജിപി നിഥിൻ അഗർവാൾ തിരിച്ചെത്തിയാൽ മനോജ് ഏബ്രഹാമിന്റെ സ്ഥാനക്കയറ്റം 2025 ഏപ്രിലിൽ ഫയർഫോഴ്‌സ് ഡിജിപി കെ. പത്മകുമാർ വിരമിക്കുന്നതു വരെ വൈകും. 1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാമിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കലാപങ്ങൾ നിയന്ത്രിക്കുന്നതിലും കൊച്ചിയിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിലും മനോജ് ഏബ്രഹാമിന്റെ ഇടപെടൽ ഏറെ ചർച്ചയായിരുന്നു. അടൂർ എഎസ്പിയായാണ് സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളിൽ എസ്പിയായും കൊച്ചിയിലും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായും തിരുവനന്തപുരം റേഞ്ച് ഐജി, പൊലീസ് ആസ്ഥാനത്തെ ഐജി, വിജിലൻസ് എഡിജിപി, ഇന്റലിജൻസ് മേധാവി എന്നീ നിലകളിലും മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചത്.
രാജ്യത്തെ സൈബർ സുരക്ഷ മുൻനിർത്തിയുള്ള മികച്ച പ്രവർത്തനം നടത്തുന്നവരുടെ പട്ടികയിൽ സൈബർ ഡോം നോഡൽ ഓഫിസർ കൂടിയായ മനോജ് ഏബ്രഹാം ഇടംപിടിച്ചിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പ്രമുഖ ഓൺലൈൻ മാധ്യമമായ ദി 420 (The420) ആണ് 100 പേരുടെ പട്ടിക പുറത്തുവിട്ടത്. സൈബർ ഡോം വഴി നടത്തുന്ന സൈബർ സുരക്ഷാ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് മനോജ് എബ്രഹാം പട്ടികയിൽ വന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസും സൈബർ സുരക്ഷാ രംഗത്തെ ലോകത്തിലെ പ്രമുഖമായ സമ്മേളനമാണ്.