web analytics

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കരാസനി ഹരികൃഷ്ണ റെഡ്ഡി (24)യെയാണ് കാണാതായത്.

ക്രിസ്മസ് അവധിക്കാലത്ത് പൊതുഗതാഗതം ഉപയോഗിച്ചാണ് ഹരികൃഷ്ണ അലാസ്കയിലേക്ക് യാത്ര തിരിച്ചത്.

ഡിസംബര്‍ 30നാണ് ഹരി അവസാനമായി സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സംസാരിച്ചത്. അലാസ്കയിലെ ഡെനാലിയില്‍ ഒരു ഹോട്ടലിലാണ് ഹരി താമസിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഡിസംബര്‍ 31ന് ഇവിടെ നിന്നാണ് ഹരിയുടെ മൊബൈല്‍ ഫോണിന് അവസാനമായി സിഗ്നല്‍ ലഭിച്ചത്.

നാളുകളോളം വിവരമൊന്നും ലഭിക്കാതായതോടെ സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവയ്ക്കുകയും ചെയ്തു.

കണ്ടെത്തുന്നവര്‍ വിവരം അറിയിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് പോസ്റ്ററുകളും പ്രചരിപ്പിക്കുന്നത്.

ഡിസംബര്‍ 31ന് അലാസ്കയില്‍ മൈനസ് 40 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇത്തരമൊരു കടുത്ത കാലാവസ്ഥയില്‍ സാധാരണയായി വിനോദസഞ്ചാരികള്‍ അലാസ്ക സന്ദര്‍ശിക്കാറില്ല.

ഹരി എന്തിനാണ് അലാസ്കയിലേക്ക് പോയതെന്നതിനെക്കുറിച്ച് വ്യക്തതയില്ല. വിന്റര്‍ സ്പോര്‍ട്സിനായോ ധ്രുവദീപ്തി (ഓറോറ) കാണാനായോ ആയിരുന്നോ യാത്ര എന്നതില്‍ സുഹൃത്തുക്കള്‍ക്കും സംശയമാണ്.

ഹൂസ്റ്റണില്‍ നിന്ന് യാത്രതിരിക്കുമ്പോള്‍ താന്‍ ഡെനാലിയില്‍ താമസിക്കുന്നുവെന്നും ജനുവരി നാലോടെ മടങ്ങിവരുമെന്നുമാണ് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

പ്രദേശത്ത് മൊബൈല്‍ നെറ്റ്‌വര്‍ക്ക് പരിമിതമായതിനാലാകാം വിളിക്കാതിരുന്നതെന്ന് ആദ്യം കരുതിയിരുന്നെങ്കിലും, ക്രെഡിറ്റ് കാര്‍ഡ് രേഖകള്‍ പരിശോധിച്ചപ്പോള്‍ പ്രാദേശിക ടാക്സി സേവനം ഉപയോഗിച്ചതായി കണ്ടെത്തി.

ഇതോടെയാണ് കാണാതായെന്ന സംശയം ശക്തമായത്.

ഹരി ഫെയര്‍ബാങ്ക്സ് മേഖലയിലേക്ക് പോയിട്ടുണ്ടാകാമെന്നാണ് അലാസ്ക പോലീസ് സംശയിക്കുന്നത്.

അമേരിക്കയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം ഏകദേശം രണ്ടായിരത്തോളം പേര്‍ അലാസ്കയില്‍ കാണാതാകുന്നുണ്ട്. ഇവരില്‍ പലരുടെയും മൃതദേഹങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല.

English Summary

An Indian student who went on a solo trip to celebrate the New Year has gone missing in the United States. Karasani Harikrishna Reddy (24), a native of Guntur in Andhra Pradesh, travelled to Alaska during the Christmas holidays. He was last in contact with friends and family on December 30, with his phone signal last traced to Denali on December 31. Friends alerted police after prolonged silence and suspicious credit card activity. Alaska Police suspect he may have travelled towards Fairbanks. Authorities note that thousands go missing in Alaska each year, many never to be found.

indian-student-missing-us-alaska-solo-new-year-trip

Indian student, Alaska, missing case, solo trip, United States, Denali, Fairbanks, Andhra Pradesh, international news

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ എഡിജിപിക്കെതിരെ എസ്ഐയുടെ മൊഴി!

​“തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി ഫയൽ മാറ്റിമറിച്ചു;” നവകേരള യാത്രക്കേസ് അട്ടിമറിക്കാൻ നോക്കിയ മുൻ...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ നമ്പൂതിരി കമ്പി എണ്ണും!

ദേവിയുടെയും കൃഷ്ണന്റെയും പതക്കങ്ങൾ മാറ്റി പകരം വ്യാജൻ; അമ്പലപ്പുഴ സ്വദേശിയായ ഉണ്ണികൃഷ്ണൻ...

Related Articles

Popular Categories

spot_imgspot_img