web analytics

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

കലോത്സവത്തിൽ താമര വിരിയും; മന്ത്രി ശിവന്‍കുട്ടിയുടെ നയതന്ത്രം

64ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ വേദികളുടെ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് ഒടുവിൽ അവസാനമായി. തൃശ്ശൂരിൽ നടക്കുന്ന കലോത്സവത്തിലെ വേദികൾക്ക് പൂക്കളുടെ പേരുകളാണ് നൽകിയത്.

249 മത്സരങ്ങൾ നടത്തുന്നതിനായി ആകെ 25 വേദികളാണ് ഒരുക്കിയിരിക്കുന്നത്.

സൂര്യകാന്തി, പാരിജാതം, നീലക്കുറിഞ്ഞി, പവിഴമല്ലി, ശംഖുപുഷ്പം, ചെമ്പകം, മന്ദാരം, കനകാംബരം, ഗുൽമോഹർ, ചെമ്പരത്തി, കർണികാരം, നിത്യകല്ല്യാണി, പനിനീർപ്പൂവ്, നന്ദ്യാർവട്ടം, ഡാലിയ, വാടാമല്ലി, മുല്ലപ്പൂവ്, ആമ്പൽപ്പൂവ്, തുമ്പപ്പൂവ്, കണ്ണാന്തളി, പിച്ചകപ്പൂവ്, ജമന്തി, തെച്ചിപ്പൂവ്, താഴമ്പൂ, ചെണ്ടുമല്ലി തുടങ്ങിയ പേരുകളാണ് വേദികൾക്ക് നൽകിയത്.

എന്നാൽ ദേശീയ പുഷ്പമായ താമരയെ ഒഴിവാക്കിയതോടെയാണ് വിവാദം ഉയർന്നത്. ബിജെപിയുടെ ചിഹ്നമായതിനാലാണ് താമര ഒഴിവാക്കിയതെന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം കൂടി വന്നതോടെ പ്രതിഷേധം ശക്തം.

ബിജെപിയും യുവമോർച്ചയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

തുടർന്ന് മന്ത്രി നിലപാട് മാറ്റി. 15-ാം നമ്പർ വേദിക്ക് നൽകിയിരുന്ന ‘ഡാലിയ’ എന്ന പേര് മാറ്റി ‘താമര’ എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു. ഇതോടെയാണ് വേദിനാമ വിവാദം അവസാനിച്ചത്.

ജനുവരി 14 മുതൽ 18 വരെയാണ് ഇത്തവണത്തെ കേരള സ്‌കൂൾ കലോത്സവം. ഔദ്യോഗിക ഉദ്ഘാടനം ജനുവരി 14ന് രാവിലെ 10 മണിക്ക് തേക്കിൻകാട് മൈതാനത്തെ എക്സിബിഷൻ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. ‘സർവംമായ’ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടി റിയ ഷിബു ഉദ്ഘാടന ചടങ്ങിലെ പ്രത്യേക അതിഥിയാകും.

English Summary

The controversy over venue names at the 64th Kerala School Kalolsavam has come to an end after the state government included ‘Lotus’ (Thamara) among the venue names. Initially excluded, the omission sparked protests from the BJP after the Education Minister stated it was avoided due to political symbolism.

kerala-school-kalolsavam-venue-name-row-thamara-included

Kerala School Kalolsavam, Thrissur, venue name controversy, Thamara, V Sivankutty, BJP protest, Kerala education news

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

അങ്കമാലി കിടങ്ങൂരിൽ മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സ്യഷ്ടിച്ച് കൊമ്പൻ; ആനയെ കൊണ്ടുവന്ന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ ആന ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നു എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപമുള്ള...

വിവാഹാലോചന മുടക്കിയതിലെ വൈരാഗ്യം; കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ്

കൊച്ചിയിൽ പെൺകുട്ടിയുടെ വല്യച്ചനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച് യുവാവ് എറണാകുളത്തെ അയ്യപ്പൻകാവിൽ...

Related Articles

Popular Categories

spot_imgspot_img