web analytics

ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കുറഞ്ഞു; മണ്ഡല പൂജ ഇന്ന്

ശബരിമല: ശബരിമയിൽ മണ്ഡലകാല തീർഥാടനത്തിനു സമാപനം കുറിച്ച് ഇന്ന് മണ്ഡല പൂജ നടക്കും. ഇന്നലെ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തൊഴാൻ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. തുടർന്ന് ഇന്ന് തീർഥാടകരുടെ വൻ തിരക്ക് കുറഞ്ഞു.(Mandala Puja at Sabarimala today)

ഇന്നലെ രാത്രി 11ന് നട അടയ്ക്കുമ്പോഴും ശരംകുത്തി വരെ ഭക്തരുടെ ക്യു ഉണ്ടായിരുന്നു. രാത്രി നട അടച്ച ശേഷവും ഇവരെ പതിനെട്ടാംപടി കയറ്റിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്. തുടർന്ന് ഇവർക്ക് പുലർച്ചെ വടക്കേ നടയിലൂടെ ദർശനത്തിന് അവസരം ലഭിച്ചു. രാവിലെ 7 ആയപ്പോഴേക്കും നടപ്പന്തളിലെ ഭക്തരെല്ലാം തൊഴുതു.

മണ്ഡല പൂജാ ചടങ്ങുകൾ 11.57 നും 12.30 നും മധ്യേ നടക്കും. തങ്കയങ്കി ചാർത്തിയാണ് മണ്ഡല പൂജ നടക്കുക. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ മുഖ്യ കാർമികത്വം വഹിക്കും. മണ്ഡലപൂജയ്ക്ക് ശേഷം രാത്രി ഒന്നിന് നട അടയ്ക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img