web analytics

ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മലയാളി വനിതാ ടിടിഇയെ ആക്രമിച്ച് അസം സ്വദേശി: മുഖത്തു മാന്തി,വസ്ത്രം കീറി

ടിക്കറ്റ് പരിശോധന നടത്തുകയായിരുന്ന മലയാളി വനിതാ ടിടിഇയെ ആക്രമിച്ച് അസം സ്വദേശി

ചെന്നൈ: മലയാളി വനിതാ ടിടിഇയെ ആക്രമിച്ച അസം സ്വദേശിയെ അറസ്റ്റ് ചെയ്തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതു ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ അക്രമാസക്തനാകുകയായിരുന്നെന്ന് ആക്രമണത്തിനിരയായ തൃപ്പൂണിത്തുറ സ്വദേശി ശാരദ നാരായണ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന മറ്റു 2 ടിടിഇമാർ ശാരദയുടെ രക്ഷയ്‌ക്കെത്തിയതോടെ അവരെയും ആക്രമിച്ചു. അസം കരിംഗഞ്ച് സ്വദേശി അബ്ദുർ റഹ്മാനാണ് (27) പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന നടത്തുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ശാരദയെ തള്ളിയിട്ട ഇയാൾ മുഖത്തു മാന്തുകയും വസ്ത്രം കീറുകയും ചെയ്തു.

സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ചേർന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.

ഇയാളെ പിന്നീടു പെരമ്പൂർ ഗവ. റെയിൽവേ പൊലീസിനു കൈമാറി. മുഖത്തും ശരീരത്തിലും മുറിവേറ്റ ശാരദ ആശുപത്രിയിൽ ചികിത്സ തേടി.

സംഭവത്തെ തുടർന്ന്, ടിക്കറ്റ് പരിശോധകർക്കു തൊഴിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു പെരമ്പൂർ, എഗ്‌മൂർ, ചെന്നൈ ബീച്ച്, താംബരം സ്റ്റേഷനുകളിൽ ടിടിഇമാർ പ്രതിഷേധിച്ചു.

ജോലി തേടി ചെന്നൈയിലെത്തിയെന്നാണ് പിടിയിലായ യുവവാ പൊലീസിനു മൊഴി നൽകിയത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img