പ്രപഞ്ചത്തിലുണ്ട് ഒരുതനി മലയാളി നെബുല; പേര് ‘രാജാവ്”
മലപ്പുറം: പ്രപഞ്ചത്തിലെ അപൂർവ ലൈമാൻ–ആൽഫ നെബുലകളിൽ ഒന്നിനെ കണ്ടെത്തി മലയാളി ശാസ്ത്രജ്ഞയായ രഹ്ന പയ്യേരി ലോകശ്രദ്ധ നേടുന്നു.
ഭൂമിയിൽ നിന്ന് ഏകദേശം 1,100 കോടി പ്രകാശവർഷം അകലെ നിലനിന്നിരുന്ന ഈ ഭീമൻ വാതകമേഘത്തിന് ‘രാജാവ്’ എന്ന പേരാണ് നൽകിയിരിക്കുന്നത്—കണ്ടെത്തലിന് പിന്നിൽ ഒരു മലയാളി ആയതിനാലാണ് ഈ പ്രത്യേക നാമകരണം.
സ്‌പെയിനിലെ പ്രമുഖ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രമായ സെഫ്ക (CEFCA)യിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോയായി പ്രവർത്തിക്കുന്ന രഹ്നയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രപഞ്ചത്തിന്റെ ബാല്യഘട്ടത്തിൽ രൂപപ്പെട്ട ഏറ്റവും വലിയ നെബുലകളിൽ ഒന്നിനെ കണ്ടെത്തിയത്. ഈ ഗവേഷണം Astronomy & Astrophysics Letters‐ലാണ് ഒക്ടോബർ 20ന് പ്രസിദ്ധീകരിച്ചത്.
‘രാജാവ്’ നെബുല — എന്താണ് പ്രത്യേകത?
അസാധാരണമായ തിളക്കവും വിപുലമായ വലിപ്പവുമാണ് നെബുലയുടെ പ്രത്യേകത.
ജവാലംബ്ര ആസ്‌ട്രോഫിസിക്കൽ ഒബ്സർവേറ്ററിയിലെ ടെലിസ്കോപ്പുകളുടെ സഹായത്തോടെ ലഭിച്ച പ്രകാശസ്പെക്ട്രങ്ങളുടെ വിശകലനത്തിലാണ് കണ്ടെത്തൽ.
രണ്ടു ക്വാസറുകളുമായി നെബുലയ്ക്കുള്ള ബന്ധവും പഠനം തെളിയിക്കുന്നു.
ഇവയിൽ ഒരുക്വാസർ അത്യന്തം മങ്ങലേറിയതാണെന്നും അത് തന്നെയാണ് രഹ്നയുടെ പുതിയ കണ്ടെത്തൽ.
‘രാജാവ്’ Enormous Lyman-Alpha Nebula (ELAN) വിഭാഗത്തിലാണ് ഉൾപ്പെടുന്നത് – ഹൈഡ്രജൻ വാതകത്തിന്റെ ഏകദേശം 4.13 ലക്ഷം പ്രകാശവർഷം വ്യാപ്തിയുള്ള വമ്പൻ മേഘങ്ങൾ.
പ്രപഞ്ചത്തിന്റെ ആദ്യകാലഘട്ടത്തിൽ ഗ്യാലക്സികൾ ചുറ്റുപാടുമായി എങ്ങനെ ഇടപഴകിയിരുന്നു എന്നതിലേക്കുള്ള ഗവേഷണത്തിന് പ്രധാന സൂചനകളാണ് ഇത് നൽകുക.
രഹ്ന – ശാസ്ത്രത്തിന്റെ മിടുക്കൻ യാത്ര
രഹ്ന പയ്യേരിയുടെ ജ്യോതിശാസ്ത്രയാത്ര ചെറുപ്പത്തിലെ ആകാശസൗന്ദര്യങ്ങളോടുള്ള ആകാംക്ഷയിൽ നിന്നാണ് തുടങ്ങിയത്.
ചുങ്കത്തറ മാർത്തോമ കോളേജിൽ നിന്ന് ഫിസിക്സിൽ ബിരുദം.
എം.ജി യൂണിവേഴ്സിറ്റിയിലെ School of Pure & Applied Physicsൽ അസ്ട്രോണമി സ്പെഷ്യലൈസേഷനോടെ ബിരുദാനന്തര ബിരുദം.
ബംഗളൂരുവിലെ Indian Institute of Astrophysics – Christ University സംയുക്ത ഗവേഷണകേന്ദ്രത്തിൽ JRF സഹിതം പി.എച്ച്.ഡി.
തുടർന്ന് Shanghai Astronomical Observatoryയിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോ;
Best Post-Doctoral Fellowship Award
Chinese Academy of Sciences Presidential International Fellowship Initiative (PIFI)
എന്നീ ലോകപ്രശസ്ത അംഗീകാരങ്ങൾ നേടി.
ഇപ്പോൾ രഹ്ന Spain–Brazil–China സംയുക്തമായ J-PAS സർവേ പ്രോജക്ടിൽ പ്രവർത്തിക്കുന്ന 339 അന്താരാഷ്ട്ര ശാസ്ത്രജ്ഞരിൽ ഏക ഇന്ത്യൻ ഗവേഷകയാണ്.
നക്ഷത്രങ്ങളുടെ രൂപം, വളർച്ച, ഗ്യാലക്സികളുടെ വികാസം തുടങ്ങിയ പ്രപഞ്ചരഹസ്യങ്ങളുടെ ആഴത്തിലുള്ള പഠനമാണ് ഇവരുടെ പ്രധാന മേഖല.
30 ആന്തരിക-ആന്തരാഷ്ട്ര ജേണൽ പ്രസിദ്ധീകരണങ്ങളും, 39 ഗവേഷണ പ്രഭാഷണങ്ങളും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 60‐ഓളം കോൺഫറൻസുകളിലൂടെയും രഹ്ന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
English Summary
പ്രവാസിയായ പി.ടി. ഉസ്മാനും കെ.പി. റംലത്തും മകളായ രഹ്നയ്ക്ക് സഹോദരിമാർ: റംസീന, റിഫ്ന, റിൻഷ.
Rahna Payyeri, a young astrophysicist from Malappuram, has discovered one of the largest known early-universe Lyman-alpha nebulae, naming it “Rajavu” (The King). Working as a post-doctoral fellow at CEFCA in Spain, Rahna led the team that analysed light from a nebula located 11 billion light-years away. The nebula shows unusual brightness and enormous scale and is linked to two quasars—one extremely faint, newly identified by her. The discovery offers valuable insights into how early galaxies interacted with their cosmic environment. Rahna is the only Indian scientist in the international J-PAS survey and has an impressive academic journey with major fellowships and more than 30 publications.
malayali-scientist-rahna-discovers-rajavu-nebula
Astronomy, Space, Kerala, Science, Discovery, Astrophysics, Rahna Payyeri, Nebula, CEFCA, Research









