web analytics

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

മലപ്പുറം: വിഷു ആഘോഷത്തിനിടെ പാചകവാതക സിലിണ്ടർ ചോർന്ന് തീപിടിച്ച് വീടിന്റെ അടുക്കള കത്തിനശിച്ചു. ചെമ്മങ്കടവ് ചുങ്കപ്പള്ളി സ്വദേശി മനോജ് ബാബുവിന്റെ വീട്ടിലാണ് സംഭവം.

രാവിലെ ഒമ്പത് മണിയോടെ പായസം തയ്യാറാക്കുന്നതിനിടെ സിലിണ്ടർ തുറന്നപ്പോൾ സ്റ്റൗവിൽ നിന്നുള്ള തീ സിലിണ്ടറിലേക്ക് പടർന്നു.

നിമിഷങ്ങൾക്കുള്ളിൽ അടുക്കള മുഴുവൻ തീ പിടിച്ചതോടെ വീട്ടിലുണ്ടായിരുന്നവർ ഉടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

ബഹളം കേട്ട് എത്തിയ നാട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് മലപ്പുറത്തുനിന്ന് എത്തിയ അഗ്‌നിരക്ഷാ സേന വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും അണച്ചു. അപകടാവസ്ഥയിലായ സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും ചെയ്തു.

റെക്കോർഡുകൾ തകർത്ത് ‘വാഴ 2’; 16 ദിവസത്തിൽ 100 കോടി, ചരിത്ര നേട്ടം

തീപിടിത്തത്തിൽ അടുക്കളയിൽ സൂക്ഷിച്ചിരുന്ന വിറകുകൾ, മിക്‌സി ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, സ്വിച്ച് ബോർഡ് എന്നിവ പൂർണ്ണമായും നശിച്ചു.

പാചകവാതക സിലിണ്ടറിന്റെ പഴകിയ പൈപ്പിൽ ഉണ്ടായ വിള്ളൽ വഴി ഗ്യാസ് ചോർന്നതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ വ്യക്തമാക്കി.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.എച്ച്. മുഹമ്മദലിയുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

English Summary:

A gas cylinder caught fire while preparing payasam for Vishu in Malappuram, causing significant damage to the kitchen. The incident occurred in the morning when the cylinder was opened and flames from the stove quickly spread to it, triggering a sudden fire. Family members managed to escape safely, while locals initially tried to control the blaze before fire force personnel arrived and extinguished it. Officials later confirmed that the fire was caused by a gas leak from a worn-out pipe.

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

സിലിണ്ടറില്ല, ഓർഡറുകളില്ല; പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ; ഒന്നര ലക്ഷം തൊഴിലാളികൾ ആശങ്കയിൽ

പാചകവാതക പ്രതിസന്ധിയിൽ സ്തംഭിച്ച് കാറ്ററിങ് യൂണിറ്റുകൾ കേരളത്തിലെ കാറ്ററിങ് വ്യവസായ...

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു, പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു പ്രവർത്തകൻ

കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കോൺഗ്രസിൽ തർക്കം മുറുകുന്നു കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം; ‘ടിസിയില്‍ റെഡ് മാര്‍ക്ക് ഇടു’മെന്ന് ഭീഷണിപ്പെടുത്തിയെന്ന്

പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകര്‍ക്കെതിരെ പീഡനാരോപണവുമായി കുടുംബം മലപ്പുറം പെരിന്തല്‍മണ്ണയില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായ...

ജയിൽ മുറ്റത്തെ പ്രണയം; ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും പ്രണയിച്ച് വിവാഹിതരായി !

ജയിൽ അസിസ്റ്റന്റ് സൂപ്രണ്ടും കൊലക്കേസ് പ്രതിയും വിവാഹിതരായി മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിനുള്ളിൽ...

Related Articles

Popular Categories

spot_imgspot_img