web analytics

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ പേരാമ്പ്രയ്ക്ക് സമീപമുള്ള ചെറുവണ്ണൂരില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചുവരെഴുതാന്‍ എത്തിയ വിദ്യാര്‍ഥികളെ ചെമ്പ് വള ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.

ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ദര്‍സിലെ പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുവരെഴുതാന്‍ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. രാവിലെ തന്നെ വീട്ടുകാരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ വിശദീകരണം.

എന്നാല്‍ രാത്രി വീണ്ടും സ്ഥലത്തെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന സന്തോഷ്, സുരേഷ് എന്നിവര്‍ വിദ്യാര്‍ഥികളോട് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിനിടെ വർഗീയ പരാമർശങ്ങളും നടത്തിയതായി ആരോപണമുണ്ട്.

സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

English Summary

Kozhikode: A group of Dars students were allegedly assaulted in Cheruvannur near Perambra while attempting to write on a wall for a religious programme. Four students sustained injuries and were hospitalized, with some shifted to Kozhikode Medical College.

The victims claim they had prior permission, but were later attacked by two individuals, who also allegedly made communal remarks. Police have registered a case and begun an investigation.

dars-students-attacked-cheruvannur-kozhikode

Kozhikode, Cheruvannur, Dars students, assault case, Kerala crime, Perambra, police investigation, breaking news

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

Related Articles

Popular Categories

spot_imgspot_img