web analytics

ഹോ നരയ്ൻ, വാട്ട്‌ ആൻ ഇന്നിംഗ്സ് ! 7സിക്സ്,6 ഫോർ: നരയ്ൻ ഷോയിൽ തകർന്നു തരിപ്പണമായി ലക്നൗ: വിജയത്തോടെ പോയിന്റിൽ കൊൽക്കത്ത ഒന്നാമത്

സുനിൽ നരയ്ൻ എന്ന കരുത്തൻ കളം നിറഞ്ഞാടിയ മത്സരത്തിൽ ലക്നൗ സൂപ്പർ ജെയിംസിനെ 98 റൺസിനെ തകർത്ത് നൈറ്റ് റൈഡേഴ്സ് പോയിന്റ് നിലയിൽ ഒന്നാമത്. നരയ്ന്റെ നേതൃത്വത്തിൽ കൊൽക്കത്ത അടിച്ചുകൂട്ടിയ 236 റൺസ് പിന്തുടർന്ന ലക്നൗ താരങ്ങൾ 16. 1 ഓവറിൽ 137 റൺസിന് ഓൾഔട്ടായി. ആദ്യം ബാറ്റ് ചെയ്ത് കൊൽക്കത്ത നരെയ്ൻറെ സൂപ്പർബറ്റിംഗിൽ ആണ് മുന്നോട്ടു കുതിച്ചത്. ലക്നൗ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച നരെയ്ൻ 39 പന്തിൽ 7 സിക്സും ആറു ഫോർ മുൾപ്പെടെ 81 റൺസ് ആണ് വാരിക്കൂട്ടിയത്. ഫിലിപ് സോൾട്ട് (32), അങ്ക്രിഷ് രഘുവംശി (32), രമൺദീപ് സിങ് (25), ശ്രേയസ് അയ്യർ (23), റിങ്കു സിങ് (16 ) ആന്ദ്രെ റസ്സൽ (12) എന്നിവരും കൊൽക്കത്തയ്ക്കായി തിളങ്ങി.

മറുപടി ബാറ്റിങ്ങിൽ 21 പന്തിൽ 36 റൺസെടുത്ത മാർകസ് സ്റ്റോയിനിസാണു ലക്നൗവിനായി ഭേദപ്പെട്ട സ്കോർ നേടിയത്. ക്യാപ്റ്റൻ കെ.എൽ. രാഹുൽ (25), ആഷ്ടൻ ടേണർ (16), ആയുഷ് ബദോനി (15), നിക്കോളാസ് പുരാൻ (10) എന്നിവരും രണ്ടക്കം കടന്നു. എങ്കിലും അതൊന്നും കൊൽക്കത്തയെ മറികടക്കാൻ പോന്നതായിരുന്നില്ല. ഈ ജയത്തോടെ 16 പോയിന്റുമായി രാജസ്ഥാനെ മറികടന്ന് കൊൽക്കത്ത ഒന്നാമതെത്തി.

Read also: മാലാഖയാകേണ്ട കൈകൾ കൊന്നുതള്ളിയത് 17 ജീവൻ; 19 കൊലപാതക ശ്രമങ്ങൾ; ലോകത്തെ ഞെട്ടിച്ച കില്ലർ നേഴ്‌സിന് 700 വർഷം ജയിൽ ശിക്ഷ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img