web analytics

തോട്ടിൻ കരയിൽ കൂമ്പാരം കൂട്ടിയിട്ടിരുന്ന ചില്ലറ തുട്ടുകളും നോട്ടുകളും; ​​ദുരൂഹതയെന്ന് നാട്ടുകാർ

നെടുമങ്ങാട്: തോടിന്റെ കരയിൽ നാണയ തുട്ടുകളും നോട്ടുകളും കണ്ടെത്തിയ സംഭവത്തിൽ ​​ദുരൂഹതയെന്ന് നാട്ടുകാർ. ഉപേക്ഷിക്കപ്പെട്ട പണം മോഷണമുതലാണോ എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്.

ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധന വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നെടുമങ്ങാട് താന്നിമൂട് ചിറയിൻകോണത്ത് ബസ് സ്‌റ്റോപ്പിനടുത്ത് റോഡരുകിലെ ചിറയക്കു സമീപത്തെ തോട്ടിൻ കരയിൽ ചില്ലറ തുട്ടുകളും നോട്ടുകളും കണ്ടെത്തിയത്.

ടാപ്പിംഗ് തൊഴിലാളി വിജയനാണ് ഇവ ആദ്യം കണ്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സമീപവാസിയായ വിജയൻ തോട്ടിൽ തേങ്ങ കിടക്കുന്നത് കണ്ട് എടുക്കാൻ പോയപ്പോഴായിരുന്നു കൂമ്പാരം കൂട്ടിയിട്ടിരുന്ന നാണയ തുട്ടുകളും നോട്ടുകളും കണ്ടത്. വിജയൻ അറിയിച്ചതനുസരിച്ച് നാട്ടുകാർ നെടുമങ്ങാട് പൊലീസിൽ വിവരമറിയിച്ചു.

പ്രദേശത്തു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ക്ഷേത്രങ്ങളിൽ മോഷണം പതിവാണ്. കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് കവർന്ന പണമാകാം ഉപേക്ഷിച്ചത് എന്നും സംശയമുണ്ട്.

അതേസമയം, പൊലീസ് സ്ഥലവാസികളുടെയോ സാക്ഷികളുടെയോ മോഴി രേഖപ്പെടുത്താതെയും മഹസർ തയ്യാറാക്കാതെയും നാണയ തുട്ടുകളും നോട്ടുകളും പ്ലാസ്റ്റിക് കവറുകളിൽ നീക്കം ചെയ്തത് പ്രതിഷേധത്തിനിടയാക്കി.

Locals raise suspicions that the abandoned money is due to theft

spot_imgspot_img
spot_imgspot_img

Latest news

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Other news

Related Articles

Popular Categories

spot_imgspot_img