web analytics

ഇതെന്തൊരു നാട്; നിയന്ത്രണം വിട്ടു മറിഞ്ഞത് മീൻ വണ്ടി; ഓടിക്കൂടിയവർ മീൻ കൊള്ളയടിച്ചു; മിനിറ്റുകൾക്കകം മീൻ വണ്ടി കാലി

നിയന്ത്രണം വിട്ടു മറിഞ്ഞ മീൻ വണ്ടിയിലെ മീൻ മുഴുവൻ കൊള്ളയടിച്ച് നാട്ടുകാർ.ബീഹാറിലെ കതിഹാർ ജില്ലയിൽ ഉണ്ടായ അപകടത്തിലാണ് മത്സ്യം കയറ്റിയെത്തിയ വാൻ മറിഞ്ഞത്. ഇതോടെ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന മീൻ മുഴുവൻ നാട്ടുകാർ കൊള്ളയടിക്കുകയായിരുന്നു.Locals looted all the fish from the overturned fish cart

സഹായക് പോലീസ് സ്റ്റേഷനിലെ മിർച്ചായി ബാരി ഏരിയയിലെ മിർച്ചൈബാരി ഹരിശങ്കർ നായക് സ്‌കൂളിന് സമീപമാണ് സംഭവം.

വാഹനം അപകടത്തിൽ പെട്ടതോടെ തടിച്ചുകൂടിയ നാട്ടുകാർ കിട്ടിയ അവസരം മുതലാക്കി മീൻ പെട്ടികൾ മുഴുവൻ തട്ടിയെടുക്കുകയായിരുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ മീൻ മുഴുവൻ അപ്രത്യക്ഷമായി.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രായമായവർ മുതൽ കുട്ടികൾ വരെ മീൻ കൊള്ളയടിക്കുന്നതിനായി മറിഞ്ഞു കിടന്ന വാഹനത്തിന് അടുത്തേക്ക് സഞ്ചികളുമായി ഓടിക്കൂടുന്നതും മീൻ വാരി നിറയ്ക്കുന്നതും കാണാം.

റോഡിലൂടെ നടന്നു വന്ന ഒരു കുട്ടിയെ വാഹനം ഇടിക്കാതിരിക്കാൻ നടത്തിയ ശ്രമമാണ് അപകടം ഉണ്ടാവാൻ കാരണമായത്.

ആഗ്രയിലെ എത്മാദ്പൂരിൽ നിന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മദ്യം കയറ്റി വന്ന ഒരു ലോറിയുടെ ഡോർ തുറന്നു പോയതിനെ തുടർന്ന് 30 പെട്ടി മദ്യം റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

മദ്യക്കുപ്പികൾ റോഡിൽ വീണതും നാട്ടുകാർ ഓടിയെത്തി കുപ്പികൾ കൈക്കലാക്കുകയായിരുന്നു. രാജ്പൂർ ചുംഗി നിവാസിയായ സന്ദീപ് യാദവ് എന്നയാളുടെ മദ്യവിൽപ്പനശാലയിലേക്ക് കൊണ്ടുവന്ന മദ്യമാണ് റോഡിൽ വീണതോടെ നാട്ടുകാർ സ്വന്തമാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img