തിരുവനന്തപുരം: കായംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി. വിശദാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മോട്ടോർ വാഹന വകുപ്പിനെയും, കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ (ടെക്നിക്കലിനെയും) ചുമതപ്പെടുത്തി. കരുനാഗപ്പള്ളി യൂനിറ്റിലെ ആർ.എൻ 777( കെ.എൽ-15-9049) നമ്പർ ബസാണ് കായംകുളം എം.എസ്.എം കോളജിന് സമീപം വെച്ച് രാവിലെ 09.30-ന് സർവീസിനിടയിൽ തീപിടിത്തമുണ്ടായത്.കരുനാഗപ്പള്ളിയിൽ നിന്ന് തോപ്പുംപടിക്കു പോകുകയായിരുന്ന ബസിൽ 44 യാത്രക്കാരുണ്ടായിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. തീ ആളിപ്പടരുന്നതിന് മുൻപ് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.