web analytics

ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും ‘കമ്മീഷൻ’

ആനവണ്ടിയിൽ ഇനി വെള്ളം കച്ചവടവും! ഡ്രൈവർക്കും കണ്ടക്ടർക്കും ‘കമ്മീഷൻ’

തിരുവനന്തപുരം: ജീവനക്കാരുടെ സംഘടനകൾ എതിർക്കുന്നുണ്ടെങ്കിലും ബസുകളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള പദ്ധതിയുമായി കെ.എസ്.ആർ.ടി.സി മുന്നോട്ട്. ആദ്യഘട്ടത്തിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകളിലായിരിക്കും വിതരണം ആരംഭിക്കുക.

ജലവകുപ്പിന്റെ ‘ഹില്ലി അക്വ’ ബ്രാൻഡിലുള്ള കുപ്പിവെള്ളം ‘കെ.എൽ 15’ എന്ന പേരിൽ ലിറ്ററിന് 13 രൂപ നിരക്കിലാണ് യാത്രക്കാർക്ക് നൽകുന്നത്. കരാർ ജീവനക്കാരുടെ സഹായത്തോടെയാണ് കുപ്പിവെള്ളം ബസുകളിൽ എത്തിക്കുക.

ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷനായി ലഭിക്കും. ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം ഒരു കുപ്പി വെള്ളവും നൽകും, ഇതിന്റെ തുക ടിക്കറ്റിൽ തന്നെ ഉൾപ്പെടുത്തും.

ദിവസേന ഏകദേശം രണ്ട് ലക്ഷം ഓൺലൈൻ ടിക്കറ്റുകൾ വിൽക്കപ്പെടുന്ന സാഹചര്യത്തിൽ, ഈ പദ്ധതിയിലൂടെ ഏകദേശം എട്ട് ലക്ഷം രൂപ വരെ വരുമാനം നേടാമെന്നാണ് കണക്കുകൂട്ടൽ. ബജറ്റ് ടൂറിസം യാത്രകളിലും കൗണ്ടറുകളിലും കുപ്പിവെള്ളം ലഭ്യമാക്കാനും പദ്ധതി ഉണ്ട്.

അതേസമയം, വനിതാ കണ്ടക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്ക് കുപ്പിവെള്ളം ബസിൽ കയറ്റുന്നത് ബുദ്ധിമുട്ടാണെന്ന ആശങ്ക ഉയരുന്നു. യാത്രക്കാരെ നിറച്ച് സഞ്ചരിക്കുന്ന തിരക്കേറിയ ബസുകളിൽ വിതരണം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ നേരത്തെ മാനേജ്മെന്റിനെ സമീപിച്ചിരുന്നു.

English Summary
KSRTC plans to introduce bottled water distribution in buses despite opposition from employee unions. The initiative will begin with Swift buses, offering government-brand water at ₹13 per litre. Online ticket passengers will receive a bottle along with their ticket. While the move is expected to generate revenue, staff have raised concerns about its practicality in crowded buses.

spot_imgspot_img
spot_imgspot_img

Latest news

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക് കടുത്ത നിയന്ത്രണങ്ങളുമായി മാനേജ്മെന്റ്

എല്ലാ ബസിലും സൗജന്യമില്ല?യാത്രയ്ക്ക് ദൂരപരിധിയും സ്പെഷ്യൽ കാർഡും! സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതിക്ക്...

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ മന്ത്രിസഭാ യോഗത്തിൽ വൻ ട്വിസ്റ്റ്

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ ഇനി സൗജന്യ യാത്ര! തീയതി പ്രഖ്യാപിച്ച് വി.ഡി. സതീശൻ; ആദ്യ...

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര

രാഹുലും പ്രിയങ്കയും ഖാർഗെയും തിരുവനന്തപുരത്തേക്ക്! യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിവിഐപി നിര തിരുവനന്തപുരം:...

Other news

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് ‘നേഗ്ലെറിയ ഫൗലേറി’? ഈ മാരക രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

നെല്ലിക്കുഴിയിൽ  അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം! എന്താണ് 'നേഗ്ലെറിയ ഫൗലേറി'? ഈ മാരക രോഗത്തെക്കുറിച്ച്...

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ ‘കോസ്റ്റ് ഡൗൺ മോഡ്’? അറിയാം

ബൈക്ക് അഭ്യാസികൾക്ക് കേന്ദ്രത്തിന്റെ എട്ടിന്റെ പണി! എന്താണ് പുതിയ 'കോസ്റ്റ് ഡൗൺ...

ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്ക് വിപണിയിൽ ‘പണി കിട്ടി’! ലോകത്തെ ആദ്യ 100 കമ്പനികളിൽ ഇനി ഒറ്റ ഇന്ത്യൻ കമ്പനി പോലുമില്ല

ഇന്ത്യൻ കോർപ്പറേറ്റ് ഭീമന്മാർക്ക് വിപണിയിൽ 'പണി കിട്ടി'! ലോകത്തെ ആദ്യ 100 കമ്പനികളിൽ...

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ; സോഷ്യൽ മീഡിയയിൽ വൻ ചർച്ച! 

കേരള ബ്ലാസ്റ്റേഴ്‌സ് പൂട്ടാൻ പോകുകയാണോ? ആരാധകരെ കണ്ണീരിലാഴ്ത്തി താരങ്ങളുടെ ‘താങ്ക്യൂ കേരളം’ പോസ്റ്റർ;...

എന്താണ് ‘എക്സ്-റേ ഫ്ലൂറസെൻസ്’? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ പൂട്ട്

എന്താണ് 'എക്സ്-റേ ഫ്ലൂറസെൻസ്'? ശബരിമല സ്വർണ്ണത്തിന്റെ അളവ് തിട്ടപ്പെടുത്താൻ പൊലീസ് ഒരുക്കുന്ന ശാസ്ത്രീയ...

Related Articles

Popular Categories

spot_imgspot_img