web analytics

ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി മലയാളി; മുന ഷംസുദ്ദീനെ പറ്റി കൂടുതൽ അറിയാം

കാസർകോട്: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി കാസർകോട്ടുകാരി.തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ ഡോ. പുതിയപുരയിൽ ഷംസുദ്ദീന്റെയും സെയ്ദുന്നിസ എന്ന ഷഹനാസിന്റെയും മകളായ മുന ഷംസുദ്ദീനാണ് ബ്രിട്ടീഷ് രാജാവിന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായി നിയമിതയായത്.

ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥയായ മുന ഷംസുദ്ദീൻ ലണ്ടനിലെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡിവലപ്‌മെന്റ് ഓഫീസിൽ ജോലി ചെയ്യവേയാണ് പുതിയ നിയോ​ഗം.

യു.എസിലും ബ്രിട്ടനിലും സൗദി അറേബ്യയിലും പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടനിലെത്തിയശേഷം കുടുംബസമേതം ബർമിങ്ങാമിലായിരുന്നു താമസം. യു.എൻ. ഉദ്യോഗസ്ഥനായ ഡേവിഡാണ് ഭർത്താവ്.

ബ്രിട്ടനിലെ നോട്ടിങ്ങാം സർവകലാശാലയിൽനിന്ന് മാത്തമാറ്റിക്‌സ് ആൻഡ് എൻജിനിയറിങ്ങിൽ ബിരുദം നേടിയശേഷമാണ് മുന ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിൽ ചേർന്നത്. ജറുസലേമിൽ കോൺസുലേറ്റ് ജനറലായും പാകിസ്താനിലെ കറാച്ചിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷൻ ആയും പ്രവർത്തിച്ചു.

ചാൾസ് രാജാവിന്റെ ഔദ്യോഗിക പരിപാടികളുടെ ചുമതല മുന ഉൾപ്പെടെയുള്ളവർക്കാണ്. രാജാവിനൊപ്പം വിദേശയാത്രകളിലും മറ്റും അനുഗമിക്കുകയും ചെയ്യണം.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img