web analytics

കൊച്ചിയിലെ നല്ലവരായ ഓട്ടോക്കാരുടെ പേര് കളയിക്കാൻ… അമ്പതു രൂപ അധികം വാങ്ങി, മന്ത്രിക്ക് പരാതി; ഓട്ടോ ഡ്രൈവറെ വീട്ടിൽ ചെന്ന് പൊക്കി എംവിഡി; 5000 രൂപ പിഴ

കൊച്ചി: വാങ്ങാവുന്നതിലും കൂടുതൽ ഓട്ടോ കൂലി വാങ്ങിയ ഡ്രൈവർക്ക് കിട്ടിയത് എട്ടിൻ്റെ പണി. യാത്രക്കാരൻ ​ഗതാ​ഗതമന്ത്രിക്ക് പരാതി നൽകിയതിനു പിന്നാലെ വീട്ടിലെത്തി എംവിഡി പൊക്കുകയായിരുന്നു.

പുതുവൈപ്പ് സ്വദേശിയായ ഓട്ടോഡ്രൈവർ പ്രജിത്താണ് നടപടി നേരിട്ട് ക. 50 രൂപ അധികം വാങ്ങിയതിന് 5500 രൂപയാണ് പിഴയായി നൽകേണ്ടിവന്നത്.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. റോബി തോമസ് കുടുംബവുമൊത്ത് പുതുവൈപ്പ് ബീച്ചിൽ നിന്ന് പാലാരിട്ടത്തേക്ക് പോകാൻ പ്രജിത്തിന്റെ ഓട്ടോ വിളിക്കുകയായിരുന്നു.

പതിമൂന്നര കിലോമീറ്റർ ഓടിയതിന് 420 രൂപയാണ് കൂലിയായി ആവശ്യപ്പെട്ടത്. 350 രൂപയായിരുന്നു യഥാർഥത്തിൽ വാങ്ങേണ്ടിയിരുന്നത്. ഇതിന്റെ പേരിൽ റോബി തോമസും പ്രജിത്തും തമ്മിൽ തർക്കമായി. അവസാനം 400 രൂപ ഓട്ടോ കൂലി നൽകി.

തുടർന്ന് ​ഗതാ​ഗത മന്ത്രി കെ ബി​ഗണേഷ് കുമാറിന് ഇ മെയിൽ വഴി പരാതി അയക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസ് പരാതി എംവിഡിയ്ക്ക് കൈമാറി. പിന്നാലെ പ്രജിത്തിന്റെ വീട്ടിലേക്ക് എംവിഡി എത്തി. അമിത കൂലി ഈടാക്കിയതിനു കൂടാതെ ഓട്ടോയിൽ രൂപമാറ്റം വരുത്തിയതിനും ചേർത്തായിരുന്നു പിഴയിട്ടത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img