web analytics

വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ അക്രമണ ആരോപണം; നായ്ക്കുരണ പൊടി പ്രയോഗമെന്ന് കോണ്‍ഗ്രസ്സിന്‍റെ പരാതി

വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ അക്രമണ ആരോപണം; നായ്ക്കുരണ പൊടി പ്രയോഗമെന്ന് കോണ്‍ഗ്രസ്സിന്‍റെ പരാതി

കണ്ണൂർ: തിരഞ്ഞെടുപ്പ് ദിവസത്തിൽ വനിതാ ബൂത്ത് ഏജന്റുമാർക്കെതിരെ ആക്രമണം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്.

പേരാവൂരിലും കാസർകോട് ഉദിനൂരിലും നായ്ക്കുരണ പൊടി പ്രയോഗിച്ചെന്ന പരാതിയാണ് ഉയർന്നത്.

പേരാവൂരിലെ മുഴക്കുന്ന് യു.പി സ്കൂളിലെ യുഡിഎഫ് ഏജന്റായ സജിതാ മോഹന്റെ ദേഹത്തേക്ക് നായ്ക്കുരണ പൊടി വിതറിയതായാണ് ആരോപണം. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി രംഗത്തെത്തി.

ദുബായ് മുനിസിപ്പാലിറ്റി സേവനങ്ങൾക്ക് ഇനി ലുലു എക്സ്ചേഞ്ച് വഴിയും പേയ്മെന്റ്

ഉദിനൂരിലും സമാന പരാതി

കാസർകോട് ഉദിനൂരിലെ ബൂത്ത് 154-ലും വനിതാ ഏജന്റ് സമാന ആരോപണം ഉന്നയിച്ചു. കള്ളവോട്ട് ചോദ്യം ചെയ്തതിനിടെയാണ് ആക്രമണമെന്നാണ് യുഡിഎഫിന്റെ ആരോപണം.

തളിപ്പറമ്പിൽ ബിജെപി ബൂത്ത് ഏജന്റിനെ സിപിഎം പ്രവർത്തകർ മർദിച്ചതായും പരാതി ഉയർന്നു.

അതേസമയം പയ്യന്നൂരിൽ വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണൻ ആരോപിച്ചു.

കള്ളവോട്ട് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇത് രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥി മധുസൂദനൻ പറഞ്ഞു.

ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം ഇത്തരം വാർത്തകൾ നാടിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതാണെന്നും പ്രതികരിച്ചു.

English Summary:

Allegations of attacks on women booth agents and incidents of fake voting have sparked a political controversy in Kerala during the election process. Opposition parties have claimed that their booth agents were targeted and intimidated, including reports of powder being used in attacks, while also raising concerns over large-scale bogus voting. Meanwhile, rival parties have denied the allegations and accused the opposition of spreading misinformation. As both sides trade claims and counterclaims, the incidents have intensified tensions and drawn attention to poll-day conduct across several regions.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും തിരുവനന്തപുരം:...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം സംവിധാനം വരുന്നു

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 9400 അക്കൗണ്ടുകൾ വാട്ട്‌സാപ്പ് നിരോധിച്ചു; സിം ബന്ധനം...

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ

നഗ്നചിത്ര ഭീഷണി; സ്വർണം തട്ടാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ ശാസ്താംകോട്ട: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ...

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും സാധ്യത

അഞ്ചുദിവസം മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും കാറ്റിനും...

Related Articles

Popular Categories

spot_imgspot_img