web analytics

അമേരിക്കയെ വിറപ്പിച്ച് വൻ തീപിടുത്തം! 1,300 കോടിയുടെ ഗോഡൗൺ കത്തിച്ച ജീവനക്കാരൻ അറസ്റ്റിൽ

അമേരിക്കയെ വിറപ്പിച്ച് വൻ തീപിടുത്തം! 1,300 കോടിയുടെ ഗോഡൗൺ കത്തിച്ച ജീവനക്കാരൻ അറസ്റ്റിൽ

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ Kimberly-Clark കമ്പനിയുടെ വിതരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. സംഭവത്തിൽ ഗോഡൗൺ ജീവനക്കാരനായ ഷമീൽ അബ്ദുൽ കരീമി (29)യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒന്റാറിയോയിൽ ചൊവ്വാഴ്ച പുലർച്ചെ 12.30ഓടെയാണ് ഏകദേശം 156 ദശലക്ഷം ഡോളർ (ഏകദേശം 1,300 കോടി രൂപ) മൂല്യമുള്ള ഗോഡൗണിൽ തീപിടിച്ചത്. തീപിടുത്തസമയത്ത് 20ഓളം ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും ആരും പരിക്കേൽക്കാത്തത് ആശ്വാസമായി.

140-ലധികം അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പ്രതിയായ ജീവനക്കാരൻ കുറഞ്ഞ ശമ്പളവും ജോലിസ്ഥലത്തെ സാഹചര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ കൃത്യം നടത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ അതുമായി ബന്ധപ്പെട്ട പ്രസ്താവനകളുണ്ടെന്നു പൊലീസ് പരിശോധിക്കുന്നു.

ഈ തീപിടുത്തം അമേരിക്കയുടെ പടിഞ്ഞാറൻ തീരങ്ങളിൽ ടിഷ്യൂ പേപ്പർ ഉൽപ്പന്ന ക്ഷാമത്തിന് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ. കമ്പനിയുടെ വിൽപ്പനയിൽ 3 ശതമാനത്തിലധികം ഇടിവ് സംഭവിക്കാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നു.

English Summary

A major fire broke out at a Kimberly-Clark warehouse in California, allegedly caused by an employee who has been arrested. The incident may impact supply chains and product availability.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img