കൊച്ചി: തുടർ തോൽവികൾക്കും ആരാധകരുടെ പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചിയിൽ മിന്നും വിജയം നേടി ബ്ലാസ്റ്റേഴ്‌സ്. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. ബ്ലാസ്റ്റേഴ്സിനു വേണ്ടി നോഹ സദൂയിയും അലക്സാണ്ട്രേ കോഫുമാണ് ഗോൾ നേടിയത്. മുഹമ്മദൻസ് താരം ഭാസ്കര്‍ റോയ്‍ ഓണ്‍ ഗോളും ബ്ലാസ്റ്റേഴ്സിന് നൽകി.(ISL; Kerala Blasters beat Mohammedan SC)
ആദ്യ പകുതി ഗോൾ രഹിതമായാണ് കടന്നു പോയത്. എന്നാൽ രണ്ടാം പകുതിയുടെ 62-ാം മിനിറ്റില്‍ ഭാസ്കര്‍ റോയ്‍യുടെ ഓണ്‍ ഗോളാണ് മഞ്ഞപടയെ സഹായിച്ചത്. തുടർന്ന് 80-ാം മിനിറ്റില്‍ നോഹ സദൂയിയിലൂടെ ഗോൾ നേടിയ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. തുടർന്ന് കളിയുടെ അവസാന നിമിഷത്തിൽ അലക്സാണ്ട്രേ കോഫ് ഒരു ഗോൾ കൂടി മുഹമ്മദൻസിന്റെ നെഞ്ചത്തേക്ക് പായിച്ചു,
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ആരാധക്കൂട്ടായ്മയായ മഞ്ഞപ്പട സ്റ്റേഡിയത്തിൽ കനത്ത പ്രതിഷേധം ഉയർത്തി. ഗാലറിയിൽ കറുത്ത ബാനറുമായി ടീം മാനേജ്മെന്‍റിനെതിരെയായിരുന്നു പ്രതിഷേധം.