കട്ടപ്പന റൂറൽ ഡെവലപ്മെൻ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപകൻ തൂങ്ങി മരിച്ച സംഭവത്തെ തുടർന്ന് മൃതദേഹം കൊണ്ടുപോകാനെത്തിയ
ആംബുലൻസ് ഡ്രൈവറെ മർദിച്ച കട്ടപ്പന മുനിസിപ്പൽ കൗൺസിലർ പ്രശാന്ത് രാജുവിനെതിരെ കേസെടുത്തു. ഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തത്. മർദനമേറ്റ ഡ്രൈവർ ചികിത്സ തേടിയിരുന്നു.
ആർ.ഡി.ഓ. സ്ഥലത്ത് എത്താതെ മൃതദേഹം വിട്ടു നൽകില്ലെന്ന നിലപാടിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൾ ആംബുലൻസ് തടഞ്ഞതും ഡ്രൈവറെ മർദ്ദിച്ചതും.