web analytics

സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ചു; വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും; അനുവാദമില്ലാതെ വിയോജനക്കുറിപ്പ്‌ നീക്കം ചെയ്തതായി കോണ്‍ഗ്രസ് എംപി

സംയുക്ത പാര്‍ലമെന്‍ററി സമിതി അംഗീകരിച്ച വഖഫ് ഭേദഗതി ബില്‍ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും.

അതേസമയം തന്റെ അനുവാദമില്ലാതെ വിയോജനക്കുറിപ്പ്‌ നീക്കം ചെയ്തതായി കോണ്‍ഗ്രസ് എംപി സയ്യിദ് നസീർ ഹുസൈൻ ആരോപിച്ചു.

“വഖഫ് (ഭേദഗതി) ബില്ലിലെ സംയുക്ത സമിതി അംഗമെന്ന നിലയിൽ സയ്യിദ് നസീർ ബില്ലിനെ എതിർത്ത് വിശദമായ വിയോജനക്കുറിപ്പ് സമർപ്പിച്ചിരുന്നു.

എന്നാല്‍ എന്റെ സമ്മതം ചോദിക്കാതെ വിയോജിപ്പിന്‍റെ ചില ഭാഗങ്ങൾ തിരുത്തിയെഴുതിയെന്നാണ് ഹുസൈന്‍ ആരോപിക്കുന്നത്.

വഖഫിൻ്റെ ആനുകൂല്യങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും സ്ത്രീകൾക്കും അനാഥർക്കും നൽകണമെന്ന് ഞങ്ങൾ നിര്‍ദേശിച്ചിട്ടുണ്ടെന്നും സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ അധ്യക്ഷന്‍ ജഗദംബിക പാൽ പറഞ്ഞു.

നിലവിലെ നിയമപ്രകാരം ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വാക്കാൽ തന്നെ വഖഫ് ആക്കാം.

എന്നാൽ പുതിയ ഭേഗഗതി അനുസരിച്ച് കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭൂമി വഖഫ് ആക്കാൻ കഴിയുകയുള്ളൂ.

1995ലുള്ള വഖഫ് നിയമത്തിലെ 44 വകുപ്പുകളില്‍ മാറ്റം വരുത്തുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ഭേദഗതി. ഇത് വഖഫ് ബോർഡുകളുടെ സ്വത്ത് വിനിയോഗവും അധികാരപരിധിയും നിയന്ത്രിക്കുന്നു.

സംയുക്ത പാർലമെന്ററി കമ്മിറ്റി (ജെപിസി) അധ്യക്ഷന്‍ ജഗദംബിക പാൽ, ബിജെപി എംപി സഞ്ജയ് ജയ്‌സ്വാൾ ചേര്‍ന്നാണ് വഖഫ് (ഭേദഗതി) ബില്‍ അവതരിപ്പിക്കുന്നത്.

ജനുവരി 29 ബുധനാഴ്ചയാണ് ജെപിസി കരട് റിപ്പോർട്ടും ഭേദഗതി ബില്ലും അംഗീകരിച്ചത്.

ജനുവരി 30ന് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് റിപ്പോർട്ട് കൈമാറി.

ജനുവരി 31ന് ആരംഭിച്ച പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനം ഏപ്രിൽ 4 വരെ തുടരും.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

‘പൈലറ്റ് വാഹനങ്ങൾക്ക് ലക്ഷ്യബോധമില്ല’; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹ സുരക്ഷയിൽ വീഴ്ച – ഇൻ്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ ജില്ലകളിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ വാഹനവ്യൂഹ...

യെമൻ തീരത്ത് എണ്ണക്കപ്പൽ തട്ടിയെടുത്തു; സൊമാലിയയിലേക്ക് നീക്കം, കടൽക്കൊള്ള ഭീഷണി വീണ്ടും

സന: യെമൻ തീരത്തിനു സമീപം ഏദൻ ഉൾക്കടലിൽ എണ്ണക്കപ്പൽ അജ്ഞാത സായുധസംഘം തട്ടിയെടുത്തതായി...

ഊട്ടിയിലേക്കുള്ള വിനോദയാത്ര ദുരന്തമായി; കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

കണ്ണൂർ: വിനോദയാത്രയ്ക്കായി ഊട്ടിയിലേക്ക് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് രണ്ട് പേർ മരിച്ചു....

‘സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത കുറവ്’; ചർച്ച പരാജയപ്പെട്ടാൽ വീണ്ടും യുദ്ധമെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാൻ സാധ്യത...

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം

വേനൽമഴയും കാറ്റും കർഷകരെ തകർത്തു; എറണാകുളത്ത് 43 കോടിയുടെ കൃഷിനാശം കൊച്ചി: കൊടുംചൂടിന്...

ഗംഗയിൽ വളർത്തുനായയെ കുളിപ്പിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ, വീഡിയോ വൈറൽ

ഹരിദ്വാർ: ഗംഗാനദിയിൽ വളർത്തുനായയെ കുളിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img