web analytics

ഓക്‌ലഹോമയിൽ അപകടം നടന്നത് ക്രിസ്മസ് രാത്രിയിൽ; അച്ഛൻ മരിച്ചു; എട്ടു വയസുകാരിയെ ഇനിയും കണ്ടെത്താനാവാതെ പോലീസ്

ഓക്‌ലഹോമ (നോർത്ത് ടെക്സസ്)∙ ഓക്‌ലഹോമയിൽ കാണാതായ 8 വയസുകാരിക്കായി തെരച്ചിൽ പുരോഗമിക്കുന്നു.

8വയസ്സുള്ള ക്ലാര റോബിൻസനെ ആണ് കാണാതായത്. ക്രിസ്മസ് രാത്രി ക്ലാരയുടെ കുടുംബം സഞ്ചരിച്ച വാഹനം ഡ്രെയിനേജിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടി ഒഴുക്കിൽപ്പെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മരണത്തിന് കീഴടങ്ങി.

5 വയസ്സുള്ള കുട്ടി ഉൾപ്പെടെ മറ്റ് നാല് കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.

നിലവിൽ കുട്ടിക്കായുള്ള തിരിച്ചലിന് നേതൃത്വം നൽകുന്നത് ടെക്സസ് ഇക്വുസെർച്ചാണ്.

എക്‌സ്‌കവേറ്ററുകൾ, ഡ്രോണുകൾ, കെ 9 ടീമുകൾ, സോണാർ ഉപയോഗിച്ചുള്ള കയാക്കുകൾ, ഹെലികോപ്റ്ററുകൾ, എടിവികൾ, യുടിവികൾ, ആംഫിബിയസ് വാഹനം എന്നിവയ്ക്ക് പുറമെ കാൽനടയായും കുട്ടിക്കായി തിരിച്ചിൽ നടക്കുന്നുണ്ട്.

കുട്ടിയെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ ഷെർമാൻ പൊലീസ് ഡിപ്പാർട്ട്‌മെന്റുമായോ ടെക്സസ് ഇക്വുസെർച്ചുമായോ (281) 309-9500 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img