web analytics

കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം ദിവ്യ മുങ്ങി; ഒളിവിൽ പോയത് പോലീസ് ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചതോടെ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്നതിനാൽ പി പി ദിവ്യ ഒളിവിലെന്ന് സൂചന. ചോദ്യം ചെയ്യലിന് പൊലീസ് ശ്രമം തുടങ്ങിയതോടെയാണ് നീക്കം. ദിവ്യക്ക് പൊലീസ് സാവകാശം നൽകുന്നുവെന്ന വിമർശനം ശക്തമാണ്.

പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷതലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കില്ലെന്നാണ് വിവരം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിന് ശേഷമാണ് ദിവ്യ ഒളിവിൽ പോയത്. എഡിഎമ്മിന്റെ മരണം വിവാദമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി സിപിഎം നടപടി എടുത്തിരുന്നു.

ദിവ്യയെ ചോദ്യം ചെയ്യാനുള്ള നീക്കം പോലീസ് ആരംഭിച്ചതോടെയാണ് ഇവർ ഒളിവിൽ പോയത്. അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. ക്ഷണിക്കാതെയല്ല ക്ഷണം ലഭിച്ചതിന് ശേഷമാണ് എഡിഎമ്മിൻറെ യാത്രയയപ്പ് പരിപാടിയിൽ സംബന്ധിച്ചതെന്നാണ് ജാമ്യഹർജിയിൽ പറയുന്നത്. മറ്റൊരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ ജില്ലാ കളക്ടർ എഡിഎമ്മിന്റെ യാത്രയയപ്പിനെ കുറിച്ച് പറഞ്ഞിരുന്നു. അതിനുശേഷമാണ് പരിപാടിക്ക് എത്തിയത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ഹർജിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിൽ ദിവ്യ എഡിഎമ്മിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിനു ആദ്യം എൻഒസി നൽകാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുൻപ് എങ്ങനെയാണ് എൻഒസി നൽകിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളിൽ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഈ പരിപാടി കഴിഞ്ഞാണ് ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടത്. സംഭവം സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. മരണത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

It is hinted that PP Divya is absconding as the anticipatory bail application in the case related to the death of Kannur ADM Naveen Babu will be delayed.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img