web analytics

നിങ്ങളുടെ കുട്ടി സൈബർ ലോകത്തിന് അടിമയാണോ ? ഈ 6 ലക്ഷണങ്ങൾ നിങ്ങളുടെ കുട്ടിയിലുണ്ടോ എന്നു നോക്കിയാൽ മതി

ചില കുട്ടികളിൽ അഡിക്ഷനുകൾ രൂപപ്പെടാനുള്ള സാധ്യത മറ്റുകുട്ടികളേക്കാൾ കൂടുതലായിരിക്കും. ഭക്ഷണം ,ടെലിവിഷൻ ,വിനോദം എന്നിവയിൽ അഡിക്ഷനാകുന്നതുപോലെതന്നെയാണ് സൈബർ അഡിക്ഷ്നും.
ചിന്തിക്കാതെ ഓരോ കാര്യങ്ങളും ചെയ്യുക. ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യംപൂർത്തിയാകാതെ മറ്റൊന്നിലേക്കു ചാടാനുള്ള പ്രവണത. ബാഹ്യമായ കാര്യങ്ങളിൽ മനസ്സ് പെട്ടെന്ന് തെന്നിപോകുക, മറ്റു വ്യക്തികളുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുക അപകടങ്ങളിൽ ചെന്ന് ചാടാനുള്ള പ്രവണത, മറ്റു കുട്ടികളെക്കാൾ വേഗത്തിൽ പ്രതികരിക്കുക, ഓരോ കാര്യത്തിലും അക്ഷമ പ്രകടിപ്പിക്കുക തുടങ്ങിയവയാണ് ADHD യുടെ ലക്ഷണങ്ങൾ.

ജീവിക്കുന്നതിനെയും ജീവിക്കാൻ സഹായിക്കുന്ന ഘടകങ്ങളെയുംകുറിച്ചുള്ള ശാസ്ത്രീയ അറിവ് ഇൻറർനെറ്റിൽ വിക്കിപീഡിയ ,ടെഡ് ,സയൻസ് ഡെയിലി എഡ്ജ് തുടങ്ങി നൂറുകണക്കിന് വെബ്സൈറ്റുകളിൽ ലഭ്യമാണ് .സോഷ്യൽ മിഡിയയിലൂടെ ലിംഗഭേദമെന്യ ,വംശദേശഭേദമെന്യ നമുക്കിഷ്ടപെട്ട ആളുകളുമായി സംവദിക്കാം ,അറിവുകൾ കൈമാറ്റം ചെയ്യാം .മനുഷ്യർക്ക് നീണ്ട ശൈശവമാണുള്ളത് .ഏകദേശം ഇരുപത് വർഷത്തോളം ജൈവപരമായ വികസനം നടത്തി ജനിതകമായി ലഭിച്ച കഴിവുകളോടൊപ്പം ഇഴചേർന്നു വികസിക്കുന്ന വ്യക്തിത്വ രൂപീകരണരീതിയാണ് മനുഷ്യരുടേത് .ആധുനിക ടെക്നോളോജിയെ സർഗ്ഗപരമായ വളർച്ചക്ക് അനുകൂലമാക്കിയെടുക്കാൻ ഉതകുന്ന വിദ്യാഭ്യാസ രീതി നാം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.

അറ്റൻഷൻ ഡിഫൈൻഡ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ, വിഷാദരോഗം, ശത്രുതാപെരുമാറ്റം, ഓപ്പോസിഷണൽ ഡിഫൈൻഡ് ഡിസോർഡർ, സാമൂഹിക വിരുദ്ധ വ്യക്തിത്വം എന്നീ മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരെക്കാൾ കൂടുതൽ അഡിക്ഷൻ അനുഭവിക്കുന്നു .ഇവരിൽ സാമൂഹിക വിരുദ്ധ വ്യക്തിത്വമുള്ളവരും ശത്രുതാപെരുമാറ്റമുള്ളവരുമാണ് സൈബർ ക്രിമിനൽ പ്രവർത്തനങ്ങളിൽ വ്യാപാരിക്കുന്നത് .

നിർദ്ദയമായി പെരുമാറുക, ചെയ്യുന്ന തെറ്റുകളെക്കുറിച്ചു പശ്ചാത്താപം ഇല്ലാതിരിക്കുക, ബന്ധങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാനുള്ള പ്രവണത, അമിത ദേഷ്യം, അമിത വേഗം തുടങ്ങിയ പെരുമാറ്റം.

നിഷേധാത്മകമായി പെരുമാറുക. തന്റെ കുറ്റങ്ങളുടെയും കുറവുകളുടെയും ഉത്തരവാദിത്വo മറ്റുള്ളവരിൽ ആരോപിക്കുകയും ചെയ്യുക, വളരെപ്പെട്ടെന്ന് ദേഷ്യപ്പെടുക തുടങ്ങിയ ഓപ്പോസിഷണൽ ഡിഫൈൻഡ് ഡിസോർഡർ സ്വഭാവം ഉള്ള കുട്ടികൾ.

സാമൂഹിക ഇടപെടലുകളിൽ നിന്ന് മാറി നിൽക്കുന്നവർ, ആൾകൂട്ടത്തിൽ പെടുമ്പോൾ ഉത്ക്കണ്ഠയോടെ പ്രതികരിക്കുന്ന സോഷ്യൽ ഫോബിയ അനുഭവിക്കുന്ന കുട്ടികൾ. നീണ്ട് നിൽക്കുന്ന വിഷാദാത്മകമായ അവസ്ഥ, കുറ്റബോധം, മറവി, ശ്രദ്ധ കുറവ്, ആത്മവിശ്വാസം ഇല്ലായ്മ എന്നീ പെരുമാറ്റ പ്രത്യേകത പ്രകടിപ്പിക്കുന്ന വിഷാദം അനുഭവിക്കുന്ന കുട്ടികൾ ഇന്റർനെറ്റിലും സോഷ്യൽ മീഡിയയിലും കൂടുതൽ അഡിക്ഷൻ പ്രകടിപ്പിക്കുന്നു.

Read also: കാഞ്ഞിരപ്പള്ളിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img