web analytics

ഇന്ത്യൻ റെയിൽവേക്ക് കോടികൾ സമ്മാനിച്ച് മലയാളികൾ ; നൽകുന്നത് ഈ രണ്ടു ജില്ലകൾ

ഇന്ത്യയിൽ ഏറ്റവും ഭംഗിയായി റെയിൽവേ സംവിധാനം പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇപ്പോളിതാ ഇന്ത്യൻ റെയ്ൽവേയിലേക്ക് വരുമാനമുണ്ടാക്കി കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച് കേരളം. സതേൺ റെയിൽവേ സ്റ്റേഷനിൽ വരുമാനത്തിൽ റെക്കോർഡ് നേട്ടമാണ് കേരളം കൈവരിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് സ്റേഷനുകളാണ് ഇതിനു കാരണമായിരിക്കുന്നത്. 2023-24 വർഷത്തെ സതേൺ റെയിൽവേ സ്റ്റേഷനുകളുടെ വരുമാന നിരക്ക് പുറത്തു വന്നപ്പോൾ കണ്ണൂർ 16-ാം സ്ഥാനം നേടി. 113 കോടി 33 ലക്ഷത്തിലധികം വരുമാനമാണ് കണ്ണൂർ റെയ്ൽവേയ്ക്കുവേണ്ടി നേടിയത്. മംഗലാപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷനേക്കാൾ വരുമാനം കണ്ണൂരിലാണ്. വരുമാനത്തിൽ, തലശ്ശേരി റെയിൽവേ സ്‌റ്റേഷൻ സതേണിൽ 36-ാം സ്ഥാനത്തുണ്ട്. 39 കോടി 37 ലക്ഷത്തിനു മുകളിലാണ് വരുമാനം. സംസ്ഥാന തലത്തിൽ 16-ാം സ്ഥാനമാണ് തലശ്ശേരിക്ക്. 23 കോടി 71 ലക്ഷത്തിലധികം വരുമാനമുള്ള പയ്യന്നൂരിന് 41-ാം സ്ഥാനമാണ്. സംസ്ഥാനത്ത് ഏറ്റവും വരുമാനമുള്ള ഏഴാമത്തെ സ്‌റ്റേഷനായി കണ്ണൂർ ഇതോടെ മാറി.

Read also: മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ…… പ്രതീക്ഷിക്കാത്ത ഈ ആറ് ജില്ലകളില്‍ ഇന്ന് പെരുമഴ പെയ്യും; ഉച്ചയ്ക്കുശേഷം കാലാവസ്ഥ അടിമുടി മാറും: രാവിലെ ഇറങ്ങുംമുൻപേ ശ്രദ്ധിക്കുക

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img