web analytics

ഇടുക്കി ഉപ്പുതറയിൽ നടന്നതെന്ത്..? വീട്ടിലെത്തിയ മകൻ കണ്ടത് ചോരവാർന്ന് കിടക്കുന്ന അമ്മയെ; കൊലയ്ക്ക് പിന്നിൽ ഭർത്താവോ… ?

ഇടുക്കി ഉപ്പുതറയിൽ കൊലയ്ക്ക് പിന്നിൽ ഭർത്താവോ…?

ഇടുക്കി ഉപ്പുതറയിൽ വീട്ടമ്മയെ വീടിനുള്ളിൽ ചോര വാർന്ന് മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഉപ്പുതറ മത്തായിപ്പാറ, എംസി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ ) ഭാര്യ രജനിയാണ് (38) മരിച്ചത്.

സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വീട്ടമ്മയടെ ഭർത്താവ് സുബിൻ ഒളിവിലാണ് ഉപ്പുതറ പോലീസ് ഇയാൾക്കായി അന്വേഷണം ആരംഭിച്ചു.

സുബിനും ഭാര്യ രജനിയുമായി കുടുംബ കലഹം പതിവായിരുന്നു. ഇത് സംബന്ധിച്ച് പലതവണ പോലീസിൽ പരാതികളും ലഭിച്ചിട്ടുണ്ട്.

സുബിനുമായി പിണങ്ങി പിണങ്ങി കുടുംബ വീട്ടിൽ പോയിരുന്ന രജനി ഒരു മാസം മുൻപാണ് തിരിച്ചെത്തിയത്. ഇതിനു ശേഷവും പ്രശ്‌നങ്ങൾ സ്ഥിരമായി ഉണ്ടാവുമായിരുന്നു.

ഇവർക്ക് മൂന്നു മക്കളുണ്ട്. വളകോട് സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഇളയ മകൻ ചൊവ്വാഴ്ച നാലു മണിക്ക് വീട്ടിൽ വന്നപ്പോഴാണ് രജനി അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

ഇടുക്കി ഉപ്പുതറയിൽ കൊലയ്ക്ക് പിന്നിൽ ഭർത്താവോ…?

പല തവണ വിളിച്ചിട്ടും പ്രതികരിക്കാതെ വന്നപ്പോൾ അയലത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽക്കാർ എത്തി പരിശോധിച്ചപ്പോഴാണ് രക്തം വാർന്ന് കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.

തുടർന്ന് പോലീസ് എത്തി പരിശോധിച്ച ശേഷമാണ് മരിച്ചെന്ന് സ്ഥിരീകരിച്ചത്. തലയ്ക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. രക്തം തളം കെട്ടി കിടപ്പുണ്ട്.

ഭർത്താവ് സുബിൻ ഉച്ചയ്ക്ക് രണ്ടോടെ ഉപ്പുതറയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി പരപ്പിലെത്തി ബസിൽ കയറി പോകുന്നത് കണ്ടവരുണ്ട്. ആലപ്പുഴയ്ക്ക് പോകുകയാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഇഞ്ചിമല കരിപ്പറമ്പിൽ കുഞ്ഞൂഞ്ഞു കട്ടി – രമണി ദമ്പതികളുടെ മകളാണ് മരിച്ച രജനി. മക്കൾ രേവതി ( ചങ്ങനാശേരി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥി),രജിൻ (ഉപ്പുതറ സെയിന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടൂ വിദ്യാർഥി), രാജീവ് (വളകോട് ഗവ. ഹൈസ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥി).

ബുധനാഴ്ച വിരലടയാള വിദഗ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് എക്‌സ്‌പേട്‌സ് എന്നിവരുടെ പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിട്ടു നൽകും.

spot_imgspot_img
spot_imgspot_img

Latest news

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

Other news

ഇന്ത്യൻ ഫോട്ടോജേര്‍ണലിസത്തിന്റെ ഇതിഹാസം മാഞ്ഞു; വിഖ്യാത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു

ന്യൂഡല്‍ഹി: ക്യാമറക്കണ്ണുകളിലൂടെ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഇതിഹാസ ഫോട്ടോ ജേര്‍ണലിസ്റ്റ് രഘു...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്… ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി ദൃശ്യമാകും

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ ചർച്ചയിൽ

ഇൻസ്റ്റഗ്രാം സബ്സ്ക്രൈബർ ചാറ്റ് വിവാദം! രേണു സുധിക്കെതിരെ പുറത്ത് വന്ന സ്ക്രീൻഷോട്ടുകൾ...

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ് ജയറാം

മലയാളി താരങ്ങൾ തമിഴ്‌നാട്ടിൽ വോട്ട് ചെയ്തത് എന്തുകൊണ്ട്? വിമർശകർക്ക് മറുപടിയുമായി കാളിദാസ്...

Related Articles

Popular Categories

spot_imgspot_img