web analytics

കരയിൽ നിന്നും വായുവിൽ നിന്നും കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ പറ്റുന്ന രാജ്യമായി ഇന്ത്യയും; ആണവ മിസൈൽ പരീക്ഷണത്തിന് സ്ഥിരീകരണം

ന്യൂഡൽഹി: ഇന്ത്യൻ നേവി അടുത്തിടെ കമ്മിഷൻ ചെയ്ത ഐഎൻഎസ് അരിഘട്ട് ആണവ അന്തർവാഹിനിയിൽ നടന്ന പുതിയ ആണവ മിസൈൽ പരീക്ഷണത്തിന് സ്ഥിരീകരണം. 3500 കി.മീ ദൂരമുള്ള മിസൈൽ പരീക്ഷച്ചെന്ന്നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ ത്രിപാഠി മാധ്യമങ്ങളോട് പറഞ്ഞു.

കെ-4 മിസൈൽ എന്ന ബാലിസ്റ്റിക് മിസൈലാണ് വിക്ഷേപിച്ചതെന്ന് ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി. ഇന്ത്യ നടത്തിയ ഈ ചരിത്ര മിസൈൽ പരീക്ഷണം വലിയ വാർത്തയായതിന് പിന്നാലെയാണ് ഔദ്യോ​ഗിക സ്ഥിരീകരണം. കെ-4ൻ്റെ ആദ്യ പരീക്ഷണമാണ് ഐഎൻഎസ് അരിഘട്ടിൽ നടന്നത്.

ഇതോടെ കരയിൽ നിന്നും വായുവിൽ നിന്നും കടലിനടിയിൽ നിന്നും ആണവ മിസൈൽ വിക്ഷേപിക്കാൻ പറ്റുന്ന രാജ്യമായി ഇന്ത്യയും മാറി. രാജ്യത്തിൻ്റെ നാവിക ശക്തി വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 62 കപ്പലുകളും ഒരു അന്തർവാഹിനിയും നിലവിൽ നിർമ്മാണത്തിലാണെന്നും അഡ്മിറൽ മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാൾ ഉൾക്കടലിൽ നടന്ന പരീക്ഷണത്തെപ്പറ്റി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യ ഇതുവരെ അത് സ്ഥിരീകരിച്ചിരുന്നില്ല. ഇന്തോ-പസഫിക് സമുദ്ര മേഖലയിൽ ചൈന പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ ഈ പരീക്ഷണത്തിന് വലിയ പ്രധാന്യമുണ്ട്. ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനിയായ ഐഎൻഎസ് അരിധാമാൻ 2025ൽ തന്നെ കമ്മിഷൻ ചെയ്യുമെന്നാണ് സൂചന. ഇതും ഇന്തോ-പസഫിക് മേഖലയിൽ രാജ്യത്തിന് കരുത്ത് പകരും

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി താരതമ്യം ചെയ്യുമ്പോൾ

തെലങ്കാനയിൽ 2.5 ലക്ഷം, കേരളത്തിൽ 70,000! രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ ശമ്പളവുമായി...

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത് വൈറൽ!

ഗ്രൗണ്ടിൽ പരസ്പരം കോർത്തു, കളി കഴിഞ്ഞപ്പോൾ കെട്ടിപ്പിടിത്തം; സഞ്ജുവും ക്ലാസനും പറഞ്ഞത്...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img