web analytics

വയനാട്‌ ദുരന്തത്തിൽ സംസ്ഥാനത്തിന്‌ അർഹമായ സഹായങ്ങൾ നൽകിയില്ല; കേന്ദ്ര അവ​ഗണനക്കെതിരെ ഡിസംബർ അഞ്ചിന് സമരം നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിൽ സംസ്ഥാനത്തിന്‌ അർഹമായ സഹായങ്ങൾ നൽകാത്തതടക്കമുള്ള കേന്ദ്ര അവ​ഗണനക്കെതിരെ ഡിസംബർ അഞ്ചിന് സമരം നടത്തുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്‌ണൻ.

തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നിലും, ജില്ലകളിൽ കേന്ദ്ര ഗവൺമെന്റ്‌ സ്ഥാപനങ്ങൾക്ക്‌ മുന്നിലുമാണ്‌ മാർച്ചും, ധർണയും സംഘടിപ്പിക്കും. രാവിലെ 10.30 മുതൽ ഒന്നുവരെയാണ്‌ സമര പരിപാടികളെന്നും എൽ.ഡി.എഫ് കൺവീനർ പറയുന്നു.

രാജ്‌ഭവനിൽ നടക്കുന്ന പ്രക്ഷോഭം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. കൊല്ലത്ത്‌ ടി.പി. രാമകൃഷ്‌ണൻ, പത്തനംതിട്ട മാത്യു ടി. തോമസ്‌, ആലപ്പുഴ പി.കെ. ശ്രീമതി, കോട്ടയം ഡോ.എൻ. ജയരാജ്‌, ഇടുക്കി അഡ്വ.കെ. പ്രകാശ്‌ ബാബു, എറണാകുളം പി.സി. ചാക്കോ, തൃശ്ശൂർ കെ.പി. രാജേന്ദ്രൻ, പാലക്കാട്‌ എ.വിജയരാഘവൻ, മലപ്പുറം എളമരം കരീം, കോഴിക്കോട്‌ ശ്രേയാംസ്‌കുമാർ, വയനാട്‌ അഹമ്മദ്‌ ദേവർകോവിൽ, കണ്ണൂർ ഇ.പി. ജയരാജൻ, കാസർഗോഡ്‌ ഇ. ചന്ദ്രശേഖരൻ എന്നിവർ സമരം ഉദ്‌ഘാടനം ചെയ്യുമെന്നും ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img