web analytics

ഇനി ചോറ് കഴിച്ച് തടി കുറയ്ക്കാം, ഈ ചോറ് കഴിച്ചാൽ തടി കുറയും, സ്ലിം ആകും..! അത്ഭുതമായി ‘ഷിരാതകി’ എന്ന മിറക്കിൾ റൈസ്

തടി കുറയ്ക്കാന്‍ ഏറ്റവും ആവശ്യമായി പറയുന്നത് ചോറിന്റെ ലവ് കുറയ്ക്കുക എന്നതാണ്. എന്നാൽ പലപ്പോഴും അതിനു കഴിയാറില്ല. ഡയറ്റ് എടുക്കുന്നവര്‍ ഭക്ഷണത്തില്‍ ഉയര്‍ന്ന കാലറി അടങ്ങിയ കാർബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമെന്നിരിക്കെ, ഇതിനു കഴിയാത്തവർക്കായി ഒരു ഒരു സന്തോഷ വാർത്ത ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്.

വ്യത്യസ്തമായ ഒരു ചോറാണ് ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ചോറ് കഴിച്ച് തടി വയ്ക്കില്ലെന്ന് മാത്രമല്ല, മെലിയാന്‍ സഹായിക്കുക കൂടി ചെയ്യും എന്നതാണ് കാര്യം.
ജപ്പാനില്‍ ‘മിറക്കിള്‍ റൈസ്’ എന്ന് വിളിക്കുന്ന ഷിരാതകി(shirataki) എന്നയിനം അരിയാണ് താരം.

എന്താണ് ഷിരാതകി അരി?

പേരിൽ അരി ഉണ്ടെങ്കിലും ഷിരാതകി അരി ഉണ്ടാക്കുന്നത് നെല്‍ച്ചെടിയില്‍ നിന്നല്ല. കിഴക്കൻ ഏഷ്യയിൽ വളരുന്ന ഒരു കിഴങ്ങുവർഗ്ഗ സസ്യമായ ‘കൊഞ്ചാക്ക്’ (konjac)അല്ലെങ്കില്‍ ‘കൊന്യാകു’ (konnyaku) എന്ന ചെടിയില്‍ നിന്നാണ് ഇത് ഉണ്ടാക്കുന്നത്. സാധാരണ അരിയേക്കാൾ വളരെ കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റുമാണ് ഇതിനുള്ളത്.

ഏകദേശം 85 ഗ്രാം (5 ടേബിൾസ്പൂൺ) ഷിരാതകി അരിയിൽ ഏകദേശം 10-15 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ , വെള്ള അരിയുടെ 100 ഗ്രാമിൽ 130-150 കലോറി അടങ്ങിയിട്ടുണ്ട്. ബ്രൌണ്‍ അരിയിലാകട്ടെ, 100 ഗ്രാമില്‍ ഏകദേശം 120 കലോറിയാണ് ഉള്ളത്.

കൊഞ്ചാക്കിന്‍റെ വേരില്‍ അടങ്ങിയ പ്രധാന നാരാണ് ഗ്ലൂക്കോമാനൻ(Glucomannan). ഇതിന് കുടലിനെ സംരക്ഷിക്കാനുള്ള കഴിവുണ്ടെന്ന് പ്രാഥമിക പഠനങ്ങള്‍ പറയുന്നു. കുടലില്‍ എത്തുന്ന ഗ്ലൂക്കോമാനൻ നാരുകള്‍ക്ക് വെള്ളം ആഗിരണം ചെയ്യാനും ആമാശയത്തിൽ വികസിക്കാനും കഴിയും. ഇത് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിക്കാനും അതുവഴി വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.

പ്രമേഹരോഗികൾക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു എന്നൊരു പ്രധാന ഗുണവും ഷിരാതകി അരിയിലെ ഗ്ലൂക്കോമാനനുണ്ട് .

ഈ നാരുകൾക്ക് രക്തത്തിലെ പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കാൻ കഴിയും, അങ്ങനെ ഭക്ഷണം കഴിച്ചതിനുശേഷം, രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വർദ്ധനവ് തടയുന്നു.

ഇതേക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗണ്യമായ അളവിൽ ഗുണം കിട്ടാന്‍ വലിയ അളവില്‍ ഇത് കഴിക്കേണ്ടതുണ്ട്. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇടനേരങ്ങളിലെ ഭക്ഷണം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും.

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

Other news

ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ ആശ്വാസം

ഹോർമൂസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിൽ കപ്പൽ ഇന്ത്യയിൽ; പ്രതിസന്ധിക്കിടെ വലിയ...

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി തിരുവനന്തപുരം: എസ്.എൻ.ഡി.പി...

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിക്കുന്നവർ ജാഗ്രത! ഇൻഫ്ലുവൻസർമാരുടെ കപട വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്

ന്യൂഡൽഹി: പൊണ്ണത്തടി കുറയ്ക്കാനെന്ന പേരിൽ വിപണിയിലിറങ്ങുന്ന മരുന്നുകളുടെയും ചികിത്സകളുടെയും അതിപ്രസരത്തിന് കടുത്ത...

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻമന്ത്രി ജി. സുധാകരൻ സ്വതന്ത്ര സ്ഥാനാർഥിയായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന്...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി...

Related Articles

Popular Categories

spot_imgspot_img