web analytics

പ്രതിശ്രുത വരനും വധുവിനും നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ

കോഴിക്കോട് : പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് പിടിയിലായത്. എലത്തൂർ പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിശ്രുത വധുവിനോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമണം നടത്തിയത്. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു പ്രതിശ്രുത വരനും വധുവും. ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു.

ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ഇരുവരെയും യുവാവ് ആക്രമിച്ചു. സംഭവത്തെ തുടർന്ന് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img